‘മമ്മൂക്കയുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു’ ! കലാകാരന്‍ നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട് ! വിമർശനങ്ങളോട് പ്രതികരിച്ച് ടിനി ടോം !

മിമിക്രി കലാരംഗത്തുനിന്നും സിനിമയിൽ എത്തിയ ആളാണ് ടിനി ടോം, അടുത്തിടെയായി അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പല കാരണങ്ങളാൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു, ഇപ്പോഴിതാ മമ്മൂട്ടിയെ വേദിയിലിരുത്തി ‘ഭ്രമയുഗം’ സ്പൂഫ് ചെയ്ത് എയറില്‍ ആയിരിക്കുകയാണ് ടിനി ടോം. വനിത ഫിലിം അവാര്‍ഡിന്റെ ഭാഗമായാണ് ടിനി ടോമിന്റെ നേതൃത്വത്തില്‍ ഭ്രമയുഗം സ്പൂഫ് സ്‌കിറ്റ് അവതരിപ്പിച്ചത്. ട്രോളുകളാണ് ഈ സ്പൂഫ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ തനിക്ക് എതിരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ടിനി ടോം, മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്, വാക്കുകൾ ഇങ്ങനെ, ‘മമ്മൂക്കയെപ്പോലൊരു ഇതിഹാസം അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാന്‍ സാധിച്ചതു തന്നെ മഹാഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാം, അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു അത്. മമ്മൂക്കയും സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ പരിപാടി കഴിഞ്ഞ ശേഷം വന്ന് അഭിനന്ദിച്ചു. മമ്മൂട്ടിയുടെ പേഴ്‌സനല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് കൊടുമണ്‍ പോറ്റിയായി എന്നെ ഒരുക്കിയതെന്നും ടിനി ടോം പറയുന്നു..

എന്നാൽ അതേസമയം മുമ്പൊരിക്കൽ മമ്മൂട്ടിയുടെ വാക്കുകൾ തന്നെ വേദനിപ്പിച്ചതിനെ കുറിച്ചും ടിനി ടോം തുറന്ന് പറഞ്ഞരുന്നു, അദ്ദേഹം പറഞ്ഞത് ഇങ്ങനെ, എന്റെ കരിയറിൽ ആകെ മൂന്ന് പടത്തില്‍ മാത്രമെ മമ്മൂക്കയുടെ ബോഡി ഡബിളായി ഞാന്‍ അഭിനയിച്ചിട്ടുള്ളു. കുറച്ചുനാള്‍ മുമ്പ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ പോയിരുന്നു. അവിടെ വെച്ച് മമ്മൂക്ക എന്നോട് പറഞ്ഞു. നീ എന്റെ അടുത്തിരുന്നാല്‍ ആളുകള്‍ പറയും എന്റെ ഫൈറ്റ് ചെയ്തത് നീയാണെന്ന്, അത് എന്നെ എത്രത്തോളം വിഷമിപ്പിച്ചു എന്നത് ഇപ്പോഴും ഓർക്കാൻ വയ്യ എന്നാണ് ടിനി പറയുന്നത്.

സിനിമ മേഖലയിൽ, ഈ അടുത്തകാലത്തായി എനിക്കെതിരെ ആരോപണങ്ങൾ വരുന്നുണ്ട്, കലാകാരന്‍ നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്. മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. ടര്‍ബോ ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള ചില മെസേജുകളും മറ്റും വന്നിരുന്നു. മമ്മൂക്ക ഈ പ്രായത്തിലും വളരെ കഷ്ടപ്പെട്ടാണ് ഒരോന്ന് ചെയ്യുന്നത്. അത് പരിഹസിക്കപ്പെടുമ്പോള്‍ ബാധിക്കുന്നത് എന്നെകൂടിയാണ്.

ഈ ഒരൊറ്റ, കാരണം കൊണ്ടുതന്നെ എനിക്കിപ്പോൾ മമ്മൂക്കയുടെ സിനിമയുടെ ഭാഗമാകാന്‍ പറ്റാത്ത അവസ്ഥയാണ്. കാരണം അപ്പോൾ തന്നെ വരും അദ്ദേഹത്തിന്റെ ഡ്യൂപ്പാണെന്നുള്ള പരിഹാസം. അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ എല്ലാ റിസ്‌ക്കി ഷോട്ടുകളിലും അഭിനയിക്കുന്നത്. മമ്മൂക്കയുടെ ഓറ എന്താണെന്ന് നമുക്ക് അറിയാവുന്നതല്ലേ എന്നും ടിനി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *