
എനിക്കും മീടുവിന് കേ,സ് കൊടുക്കാം ! കാരണം ഞാനും ശരീരം വിറ്റ് സിനിമയിൽ വന്ന ആളാണ് ! നടൻ ടിനി ടോമിന്റെ തുറന്ന് പറച്ചിൽ ചർച്ചയാകുന്നു !
മിമിക്രി ലോകത്തുനിന്നും സിനിമയിൽ എത്തിയ കലാകാരനാണ് ടിനി ടോം. നായകനായും വില്ലനായും ഇതിനോടകം അദ്ദേഹം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പഠനത്തിൽ കേമനായിരുന്നു എങ്കിലും മനസ്സിൽ എപ്പോഴും മിമിക്രി ഷോകളും സിനിമയുമായിരുന്നു. മഹാരാജാസിൽ ബി.എ. പൂർത്തിയാക്കിയശേഷം ബാംഗ്ലൂരിൽ എൽ.എൽ.ബി.ക്കു ചേർന്നു. എന്നാൽ, അവസാനവർഷ പരീക്ഷ അടുത്ത സമയത്ത് മോഹൻലാലിനൊപ്പം അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ യാത്രയാതിനാൽ എൽ.എൽ.ബി. പഠനം അവസാനിപ്പിച്ചു.
ഇതിനോടകം അദ്ദേഹം വിവിധ രാജ്യങ്ങളിൽ മിമിക്രി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്, അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായും ടിനി ടോം എത്തിയിരുന്നു. ഇപ്പോഴും സിനിമ രംഗത്ത് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തുവരികയാണ്. അതോടൊപ്പം ടെലിവിഷൻ പരിപാടികളായിലും മറ്റും വിധികർത്താവായും ടിനി ശ്രദ്ധ നേടുന്നുണ്ട്. നടന്‍ ആകണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് താന്‍ സിനിമയില്‍ എത്തിയത്. അല്ലെങ്കില്‍ താന്‍ മീടുവിന് കേസ് കൊടുത്തേനെ എന്നാണ് ടിനി ടോം പറയുന്നത്. അതിന്റെ കാരണവും ടിനി വ്യക്തമാക്കുന്നുണ്ട്.

ടിനി ടോം നൽകിയ അഭിമുഖത്തിലെ അദ്ദേഹത്തിനെ ഈ തുറന്ന് പറച്ചിലാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. ആ വാക്കുകൾ ഇങ്ങനെ, നടന്‍ ആവണം എന്ന ആഗ്രഹത്തിന്റെ പുറത്ത് സിനിമയില്‍ എത്തിയതാണ്, അതായില്ല എങ്കില്‍ ഞാന്‍ മീടൂവിന് കേ,സ് കൊടുത്തേനെ. കാരണം ശരീരം വിറ്റ് വന്ന ആളാണ് ഞാന്‍. എന്നിട്ട് അത് ആയില്ല എങ്കില്‍ എനിക്കും മീടൂവിന് കേസ് കൊടുക്കാമല്ലോ എന്നാണ് ടിനി ടോം പറയുന്നത്. സിനിമയിൽ എത്തിയത് തന്നെ മമ്മൂക്കയോടുള്ള കടുത്ത ആരാധന കൊണ്ടാണ്.
ഈ ലോകത്ത് എനിക്ക് മിമിക്രി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഇഷ്ടം മമ്മൂട്ടിയെ ആണ്. സിനിമയില്‍ വന്നതിന് ശേഷം നടന്‍ എന്നതിനപ്പുറം ഉള്ള കാര്യങ്ങള്‍ ഞാൻ അദ്ദേഹത്തെ കണ്ടാണ് പഠിച്ചത്. മമ്മൂക്കയെ കണ്ടാണ് എങ്ങനെ ഒരു കുടുംബം നോക്കണം എന്ന് പഠിച്ചത്. ആദ്യം അദ്ദേഹം പ്രാധാന്യം നല്‍കുന്നത് കുടുംബത്തിന് ആണ്. സിനിമയില്‍ ഒന്നും ആയില്ല എങ്കിലും കുടുംബത്തിലേക്ക് ചെന്ന് കയറുമ്പോള്‍ സമാധാനം ഇല്ല എങ്കില്‍ തീര്‍ന്നു. കുടുംബം തകരാതെ നോക്കുക എന്നത് വളരെ പ്രധാനമാണ് എന്നാണ് ടിനി പറയുന്നു.
ചെറുതായാലും വലുതായാലും ഇടക്ക് ഇടക്ക് എങ്കിലും സിനിമയിൽ വേഷങ്ങൾ കിട്ടുന്നുണ്ട്.അതുകൊണ്ട് തന്നെ ഒരു ബ്രേക്ക് എടുത്ത് മാറി നില്‍ക്കാന്‍ പേടിയാണെന്നും, ഉള്ളത് കൂടി പോയാലോ എന്ന ഭയമാണ് എന്നും ടിനി ടോം വ്യക്തമാക്കുന്നുണ്ട്. ബാല ഉണ്ണിമുകുന്ദൻ വിഷയത്തിൽ ന്യായം ഉണ്ണിയുടെ ഭാഗത്താണ് എന്ന് [പറഞ്ഞുകൊണ്ട് ഇവരുടെ അടുത്ത സുഹൃത്ത് കൂടിയായ ടിനി രംഗത്ത് വന്നതും അടുത്തിടെ ഏറെ ചർച്ചയായിരുന്നു.
Leave a Reply