
സീറോ ബാലൻസിൽ നിന്നും ജീവിതം തുടങ്ങിയ ആളാണ്, ഒരു കോടിയുടെ വണ്ടി ഞാൻ വാങ്ങിയത് ചിട്ടി പിടിച്ചിട്ടാണ് ! ഇതൊന്നും എന്നെ വേദനിപ്പിക്കില്ല ! ടിനി ടോം പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയനായ നടനാണ് ടിനി ടോം. മിമിക്രി ലോകത്തുനിന്നും സിനിമയിൽ എത്തിയ കലാകാരനാണ് ടിനി ടോം. നായകനായും വില്ലനായും ഇതിനോടകം അദ്ദേഹം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പഠനത്തിൽ കേമനായിരുന്നു എങ്കിലും മനസ്സിൽ എപ്പോഴും മിമിക്രി ഷോകളും സിനിമയുമായിരുന്നു. മഹാരാജാസിൽ ബി.എ. പൂർത്തിയാക്കിയശേഷം ബാംഗ്ലൂരിൽ എൽ.എൽ.ബി.ക്കു ചേർന്നു. എന്നാൽ, അവസാനവർഷ പരീക്ഷ അടുത്ത സമയത്ത് മോഹൻലാലിനൊപ്പം അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ യാത്രയാതിനാൽ എൽ.എൽ.ബി. പഠനം അവസാനിപ്പിച്ചു.
നിരവധി വിദേശ രാജ്യങ്ങളിൽ അടക്കം പരിപാടികൾ അവതരിപ്പിക്കുന്ന ടിനി ഇപ്പോൾ ടെലിവിഷൻ പരിപാടികളിലും സജീവമാണ് ടിനി, അടുത്തിടെ ടിനി ടോം ആഢംബര വാഹനം വാങ്ങിയത് വൈറലായിരുന്നു. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടവും ആഗ്രഹവും അദ്ദേഹം മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. ഗ്യാസ് കയറ്റിയ മാരുതി 800ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്യാരേജില്‍ പജേറോ സ്‌പോട്ട്, ബിഎംഡബ്ല്യു ഫൈവ് സീരീസ്, ഹോണ്ട ബ്രിയോ തുടങ്ങിയ വാഹനങ്ങളാണുള്ളത്. കൂടാതെ അടുത്തിടെ അദ്ദേഹം മസ്താങ്ങാണ് ടിനിയുടെ ഗ്യാരേജില്‍ പുതിയതായി എത്തി ചേർന്നത്. അന്നും നിരവധി മോശം വാർത്തകളും പരിഹാസങ്ങളും ടിനിയെ കുറിച്ച് വന്നിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

എന്നെ കുറിച്ച് എന്ത് ആര് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല. കാരണം ജീവിതത്തിൽ ഞാൻ അത്രയും കഷ്ടപെട്ടിട്ടുള്ള ആളാണ്. സീറോയിൽ നിന്നും തുടങ്ങിയ ആളാണ് ഞാൻ. ഞാൻ കാറെടുത്തപ്പോൾ ചിലർ വേദനിപ്പിക്കണം എന്നാഗ്രഹിച്ച് ചെയ്ത ചില കമന്റുകളുണ്ട്. ഇൻകം ടാക്സ് റെയ്ഡ് നടത്തണം എന്നെല്ലാം. എനിക്കിതൊന്നും കണ്ടാൽ വേദനിക്കില്ല. ഞാൻ ചിട്ടിയെല്ലാം പിടിച്ചാണ് ഒരു വണ്ടി എടുത്തത്.ഒരൊറ്റ മുറി വാടകവീട്ടിൽ ജീവിച്ച ഒരു ചരിത്രം കൂടിയുള്ള ആളാണ് ഞാൻ. ഒരു വീട് വേണം, വണ്ടി വേണം എന്നതെല്ലാം അന്ന് കണ്ട സ്വപ്നങ്ങളാണ്. എന്റെ കഷ്ടപ്പാടും കഠിനാധ്വാനവും ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഇതെല്ലം നേടിയത്. ഈശ്വരൻ നടത്തി തന്നു എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിൽ നടന്നതെല്ലാം തന്നെ ഒരു മാജിക്കാണ്. ഞാനൊരു നടനായി മാറിയത് പോലും മാജിക്കാണ് എന്നും ടിനി ടോം പറയുന്നു.
Leave a Reply