
സ്വന്തം വീട്ടില്‍ നടക്കാത്തതുകൊണ്ടാണ് പലരും കണ്ണടയ്‌ക്കുന്നത്, ശ്കതമായ പ്രതിഷേധവുമായി എല്ലാവരും തെരുവിൽ ഇറങ്ങണം ! ആലുവ സംഭവത്തിൽ പ്രതികരിച്ച് ടിനി ടോം !
ഇന്ന് കേരളക്കരയിൽ കുട്ടികളോടുള്ള ക്രൂ,ര,ത,ക,ളുടെ വാർത്തകൾ ഒരു പുതുമയല്ലാതെ ആയിരിക്കുന്നു. ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കു,ട്ടി,യെ തട്ടിക്കൊണ്ടുപോയി ബ,ലാ,ത്സം,ഗം ചെയ്ത കേസിലെ പ്രതി ഒരു മലയാളി ആണെന്ന സത്യം വളരെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്, പാറശാല ചെങ്കല്‍ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റിന്‍ (36) ആണ് പിടിയിലായത്. ഇതേ ആലുവയിൽ ഒരു കൊച്ചു കുഞ്ഞിനോട് ചെയ്ത ക്രൂരതയുടെ മുറിവ് ഉണങ്ങുന്നതിന് മുമ്പ് അതെ സ്ഥലത്ത് വീണ്ടും സംഭവിക്കാൻ പാടില്ലാത്ത കൊടും ക്രൂ,ര,ത,കൾ വീണ്ടും അരങ്ങേറുന്നത് ഒരു വേദനയോടെയാണ് ഓർക്കാൻ കഴിയുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടൻ ടിനി ടോം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നമ്മള്‍ അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയും. പക്ഷെ, ആലുവയില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെയാണ് പീ,,ഡി,പ്പി,ച്ച,ത്. അതും ഒരു മലയാളി. ഈ കുട്ടിയെ രണ്ടര മണിക്ക് ചോ,ര,യി,ല്‍ കുളിച്ച് വ,സ്ത്രം പോ,ലും ഇല്ലാതെ വരുന്നതാണ് കണ്ടത്. മനുഷ്യത്വം മരവിച്ചിരിക്കുകയാണ്. വിവാദമാക്കാനല്ല ഇത് പറയുന്നത്. ആലുവ മാര്‍ക്കറ്റില്‍ ഒരു കുട്ടിയെ കൊ,ല,പ്പെ,ടു,ത്തിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഈ കുട്ടിയെ കണ്ടില്ലായിരുന്നുവെങ്കില്‍ ഈ പിഞ്ചും മ,ര,ണ,പ്പെ,ട്ട് പോയേനെ. ആരോടാണ് ഇതെല്ലാം പറയേണ്ടത്. പോ,ലീ,സും ജനപ്രതിനിധികളും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ സജീവമായി തന്നെ പ്രവര്‍ത്തിക്കണം.

കലാകാരന്മാർ സഹിതം ഇതിനെതിരെ ശ്കതമായി രംഗത്തുവരണം. നമ്മുടെ സ്വന്തം വീട്ടില്‍ നടക്കാത്തതുകൊണ്ടാണ് പലരും കണ്ണടയ്‌ക്കുന്നത്. തൊട്ടപ്പുറത്തെ വീട്ടില്‍ നടക്കുന്നതാണെങ്കിലും സ്വന്തം വീട്ടിലാണെന്ന ചിന്തയില്‍ തെരുവിറങ്ങിയാല്‍ മാത്രമെ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കൂ. ഒരുമിച്ച് നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തെങ്കിലും സംഭവിച്ചതിന് ശേഷം പിടിക്കുന്നതിലല്ല, സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറയുന്നു.
അതുപോലെ ഈ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിടി സതീശൻ പ്രതികരിച്ചത് ഇങ്ങനെ, സ്ത്രികളും കുട്ടികളും ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറികൊണ്ടിരിക്കുന്നു, ഗൗരവകരമായി ഭരണകുടമോ പോലീസോ നോക്കി കാണുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും സതീശൻ പറഞ്ഞു. ആലുവയിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ നിരീക്ഷണ സംവിധാനം പൂര്‍ണപരാജയപ്പെട്ടെന്നും മാസങ്ങള്‍ക്കിടെയാണ് ആലുവയില്‍ രണ്ടാമത്തെ ക്രൂരത ഉണ്ടായിരിക്കുന്നത്.
ഇതിനുമുമ്പും സമാനമായ രീതിയിൽ സംഭവം ഉണ്ടായിട്ടും അത് ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് പട്രോളിംഗ് കാര്യക്ഷമമായി നടക്കുന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവ പാലാസിൽ മുഖ്യമന്ത്രിക്ക് ആവശ്യത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. എന്നാൽ അവിടെ നിന്ന് മാറി ഒന്നര കിമീ അകലെയുള്ള സ്ഥലത്താണ് കുട്ടി പീഡനത്തിന് ഇരയായതെന്നും വി ഡി സതീശൻ വിമർശിച്ചു.
Leave a Reply