
‘മാർക്കോ വിജയിക്കാൻ കാരണം വയലൻസ് മാത്രമല്ല’! ഏത് ഇമോഷന്‍ ആണെങ്കിലും ആള്‍ക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ അത് വിജയിക്കും ! ഉണ്ണിക്ക് ആശംസകളുമായി ടോവിനോ തോമസ്
മലയാള സിനിമ ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയിലൂടെയാണ്, ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് മാർക്കോ. ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
ദിനം പ്രതി സിനിമ രംഗത്തുനിന്നും നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്ത് വരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ നടൻ ടോവിനോ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വയലൻസുള്ളത് കൊണ്ടല്ല മറിച്ച് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും മികച്ച രീതിയിൽ പ്രവർത്തിച്ചത് കൊണ്ടാണ് സിനിമ വിജയമായത് എന്ന് നടൻ പറഞ്ഞു. ഐഡന്‍റിറ്റി എന്ന സിനിമയുടെ റിലീസിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

വാക്കുകൾ ഇങ്ങനെ, മാര്‍ക്കോ നല്ല ഒരു സിനിമയാണ്. ടെക്നിക്കലിയും അതിലെ പ്രകടനങ്ങള്‍ കൊണ്ടുമാണ് വയലന്‍സ് വിശ്വസനീയമായി തോന്നിയത്. അല്ലാതെ വയലന്‍സ് കൊണ്ട് മാത്രമല്ല ആ സിനിമയുടെ വിജയമെന്ന് എനിക്ക് തോന്നുന്നു. സിനിമ എന്ന നിലയ്ക്ക് നല്ലതായതുകൊണ്ടാണ് അത് വിജയിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയില്‍ നമ്മള്‍ കാണുന്നതൊന്നും ശരിക്കും നടക്കുന്നതല്ലല്ലോ, ഒരു മേക്ക് ബിലീഫ് ആണ്. ആ മേക്ക് ബിലീഫ് അത്രയും വിജയകരമായി അവര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളിടത്താണ് ആ സിനിമ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ഏത് ഇമോഷന്‍ ആണെങ്കിലും ആള്‍ക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ അത് വിജയിക്കും, ടൊവിനോ പറഞ്ഞു.
സിനിമ ഇതിനോടകം എല്ലാ ഭാഷകളിലും വലിയ വിജയം നേടി കഴിഞ്ഞു, ആക്ഷന് പ്രാധാന്യം നൽകിയ സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
Leave a Reply