ലേഡി സൂപ്പർ സ്റ്റാർ പദവികളോട് എനിക്ക് താൽപര്യം ഇല്ല ! എനിക്ക് അതിന്റെ ആവിശ്യം ഇല്ലെന്ന് എനിക്ക് തോന്നുന്നു ! നയൻതാരയെ കുറിച്ചുള്ള മത്സരത്തെ കുറിച്ച് തൃഷ !

തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന അഭിനേത്രിമാരാണ് നയൻതാരയും തൃഷയും. ഇരുവരും ഒരേ സമയത്ത് കരിയർ സ്റ്റാർട്ട് ചെയ്തവരാണ്, ഇടക്ക് വെച്ച് സിനിമയിൽ നിന്നും തൃഷ വിട്ടുനിൽക്കുക ആയിരുന്നു, ഇപ്പോഴിതാ പൊന്നിയൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ കൂടി അവർ വളരെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കരിയറിൽ ചെയ്ത സിനിമകളിൽ ഒരുപിടി എവർഗ്രീൻ റോളുകൾ ലഭിച്ചതാണ് തൃഷയെ ഇന്നും പ്രിയങ്കരിയാക്കുന്നത്. വിണ്ണെെതാണ്ടി വരുവായയിലെ ജെസി, 96 ലെ ജാനു, പൊന്നിയിൻ സെൽവനിലെ കുന്ദവി ഇതെല്ലം എക്കാലവും ഓര്മിക്കപെടുന്നവയായിരിക്കും.

ഇപ്പോൾ തൃഷയും നായികാ പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ തയ്യാറെടുക്കുകയാണ്, നടിയുടെ ഏറ്റവും പുതിയ ചിത്രം രാംഗി പ്രദർശനത്തിന് ഒരുങ്ങുകയാണ്. അതുകൊണ്ട് തന്നെ തൃഷ ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ ജോലിയിലാണ്. അതുകൊണ്ട് തന്നെ നടി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ നയൻതാരയുമായി മത്സരം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ്.

തൃഷയുടെ വാക്കുകൾ ഇങ്ങനെ,  മത്സരം ഞാൻ ആരിലും കണ്ടിട്ടില്ല. ഞങ്ങളിൽ ചിലർ ഒരുമിച്ചാണ് തുടങ്ങിയത്. അത്രയേ ഉള്ളൂ. മത്സരം പുറത്ത് നിന്നുള്ളവരാണ് ഉണ്ടാക്കുന്നത്. ശരിക്കും നിങ്ങൾ താരങ്ങളെ കണ്ടാൽ അങ്ങനെ ഒന്നുമില്ല. അത്തരം തർക്കങ്ങൾക്ക് ഞങ്ങൾ അത്രയും ക്ലോസ് ഫ്രണ്ട്സും അല്ല. അതിനാൽ ആരും തമ്മിൽ മത്സരമില്ല. എല്ലാവർക്കും അവരുടേതായ വഴിയുണ്ട്.

പിന്നെ അതുപോലെ തന്നെ എനിക്ക് ഈ ലേഡി സൂപ്പർ സ്റ്റാർ പദവി ഒന്നും ഇഷ്ടമല്ല. അതിനോട് തീരെ താല്പര്യവുമില്ല. എന്റെ ആരാധകരും വെൽ വിഷേർസും എന്നെ ‘സൗത്ത് ക്യൂൻ’ എന്ന് പറയും. അത് ഒരു ഓമനപ്പേര് പോലെ കൊടുത്തതാണ്. അത് അവരുടെ ഒരു ഇഷ്ടം, പക്ഷെ സിനിമയിൽ അങ്ങനെ ഒരു ടൈറ്റിൽ വരണമെന്ന് എനിക്ക് ഒട്ടും നിർബന്ധവും ഇല്ല. അത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. എനിക്കത് ആവശ്യം ഇല്ലെന്ന് കരുതുന്നു. എന്നെ തൃഷ എന്ന് മാത്രം വിളിച്ചാൽ മതി, അതാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഈ പേരിൽ ആരാധകർ തമ്മിൽ ഫൈറ്റ് നടക്കുന്നതൊക്കെ കണ്ടിട്ടുണ്ട്..

ഞാനും നയനും തമ്മിൽ മത്സരം എന്ന് പറയുന്നതിന് പ്രധാന കാരണം ഞങ്ങൾ ഒരേ സമയത്ത് കരിയർ തുടങ്ങിയതാണ്, ഒരേ നടൻമാരോടൊപ്പമാണ് അഭിനയിച്ചതും. നയനെ ചില അവാർഡ് ഷോകളിലും ഇവന്റുകളിലും വെച്ച് ഞങ്ങൾ കണ്ടിട്ടുണ്ട്. അങ്ങനെ കാണുമ്പോൾ ഞങ്ങൾ സംസാരിക്കുന്നത് തന്നെ സിനിമയെ പറ്റി അല്ല. സാധാരണ കാര്യങ്ങളാണ്. സുഖമായിരിക്കുന്നോ, കുടുംബം എങ്ങനെയൊന്നൊക്കെയാണ് എന്നും തൃഷ പറയുന്നു. നയൻഹാരയുടെ കണക്ട് എന്ന ചിത്രവും ഉടൻ തിയറ്ററിൽ എത്തും…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *