
തൃഷയുമായി ‘കിടപ്പുമുറി രംഗം’ പങ്കിടാൻ സാധിച്ചില്ലെന്ന് മൻസൂര്‍ അലി ഖാൻ ! വളരെ മോശം സ്വഭാവമുള്ള ഒരാളുടെ പ്രസ്താവനയാണിത്. മൻസൂറിന് ആഗ്രഹിക്കാം, പക്ഷേ..! രൂക്ഷമായി പ്രതികരിച്ച് തൃഷ !
ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് തൃഷ. കരിയർ അവസാനിച്ചു എന്ന് എല്ലാവരും തീരുമാനിച്ച സമയത്ത് അവർ സിനിമ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ 20 വർഷമായി അവർ നായികയായി തന്നെ സിനിമയിൽ തുടരുകയാണ്. വിജയ് ചിത്രം ‘ലിയോ’ ആണ് തൃഷയുടേതായി അവസാനമായി റിലീസ് ചെയ്തത്. ഇപ്പോഴിതാ തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി നടൻ മൻസൂർ അലി ഖാൻ.
വിജയ് നായകനായി എത്തിയ ലിയോയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാൽ താൻ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് മൻസൂർ അലി ഖാൻ ഇങ്ങനെ പറഞ്ഞത്. സംഭവത്തിൽ പ്രതികരിച്ച് തൃഷയും എത്തിയിട്ടുണ്ട്, ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’ എന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. ഈ പരാമർശത്തിൽ ആഞ്ഞടിച്ച് തൃഷയും രംഗത്തെത്തി.

വളരെ രൂക്ഷമായിട്ടാണ് തൃഷ പ്രതികരിച്ചത്. ഇനി ഒരിക്കലും ഇത്ര വൃത്തികെട്ട വർത്തമാനം പറഞ്ഞ മൻസൂർ അലിഖാന്റ് ഒപ്പം അഭിനയിക്കില്ല എന്നാണ് തൃഷ പറഞ്ഞത്. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് താരം പ്രതികരിച്ചത്. അവരുടെ വാക്കുകൾ ഇങ്ങനെ, മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികl, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്.
ഇയാൾക്ക്ഒപ്പം ഇനി ഭാവിയിലും ഒരു ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’ എന്നാണ് തൃഷ പറഞ്ഞത്.മൻസൂര്‍ അലിഖാന്റെ വിവാദ പരാമര്‍ശത്തിനെതിരെ ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും നേരത്തെ രംഗത്തെത്തിയിരുന്നു.
Leave a Reply