
അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ് ! ദിലീപിന്റേയും മുകേഷിന്റേയും നായിക ! നടി ഉമാ ശങ്കരിയുടെ ഇപ്പോഴത്തെ ജീവിതം !
മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് ഉമ ശങ്കരി. ഉമയെ നമ്മൾ ഓർത്തിരിക്കാൻ കുബേരൻ എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ്. കുബേരനിൽ ദിലീപിന്റെ നായികയായി എത്തിയത് ഉമാ ശങ്കരി ആയിരുന്നു, ചിത്രത്തിൽ നടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. 2000ത്തിൽ സൗത്ത് ഇന്ത്യയിൽ തിളങ്ങി നിന്ന നായികമാരിൽ ഒരാളാണ് ഉമ ശങ്കരി. അവർ മലയത്തിന് പുറമെ അവർ തമിഴിലും തെലുങ്ക്, കന്നട സിനിമകളിലും സജീവമായിരുന്നു. വിഹത്തോടെയാണ് അവർ സിനിമ ഉപേക്ഷിച്ചത്. ശേഷം ഇപ്പോൾ സീരിയലിലാണ് ഉമ ശങ്കരി സജീവമായിട്ടുള്ളത്.
രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ചിത്രം കുബേരൻ സുദേവ് റിലീസ്, ഷേണായ് സിനിമാസ് എന്നിവർ ചേർന്നാണ് വിതരണത്തിന് എത്തിച്ചത്. ദിലീപ് നായകനായി എത്തിയപ്പോൾ സംയുക്ത വർമ്മയും ഉമയും നായികമാരായി എത്തി. ഇന്നും മിനിസ്‌ക്രീനിൽ ഈ ചിത്രം സൂപ്പർ ഹിറ്റാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് വി.സി അശോകനായിരുന്നു. മികച്ച ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ദിലീപ് ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് കുബേരൻ.

ചിത്രത്തിൽ ഒരു കുടകത്തി പെണ്ണായിട്ടാണ് ഉമ എത്തിയിരുന്നത്. കന്നട സിനിമാ വ്യവസായത്തിലെ ഒരു സംവിധായകനായ ഡി.രാജേന്ദ്ര ബാബുവിനും നടി സുമിത്രയുടേയും മകളാണ് ഉമ. താരത്തിന്റെ ഇളയ സഹോദരി നക്ഷത്രയും അഭിനേത്രിയാണ്. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയി ആളുകൂടിയാണ് ഉമ. ശേഷം ഇവർ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് 2006 ജൂൺ 15ന് ബെംഗളൂരുവിൽ വെച്ച് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ എച്ച്. ദുഷ്യന്തിനെ ഉമ വിവാഹം ചെയ്തത്. ശേഷം സിനിമകളിൽ വളരെ വിരളമായി മാത്രമെ ഉമയെ കണ്ടുള്ളൂ. ഏകദേശം മുപ്പതോളം സിനിമയിൽ ഉമ അഭിനയിച്ചു.
കുബേരൻ മലയാളത്തിൽ ഹിറ്റായതോടെ ഉമയും ശ്രദ്ധിക്കപ്പെട്ടു, അതുകൊണ്ട് തന്നെ നദിയെ തേടിന് കൂടുതൽ അവസരങ്ങളും വന്നിരുന്നു. ശേഷം വസന്തമാളികയെന്ന മലയാള ചിത്രത്തിലാണ് ഉമ ശങ്കരി അഭിനയിച്ചത്. മുകേഷ് ആയിരുന്നു നായകൻ. പിന്നീട് മനോജ്.കെ.ജയൻ നായകനായ സഫലത്തിലും ഉമ അഭിനയിച്ചു. 2004ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന സിനിമയാണ് ഉമ അഭിനയിച്ച അവസാന മലയാള സിനിമ. 2007വരെ മാത്രമെ ഉമ സിനിമയിൽ സജീവമായിരുന്നുള്ളൂ. വിവാഹത്തിന് കുറച്ച് വർഷങ്ങൾ ബ്രേക്ക് എടുത്തു. ശേഷം 2012ൽ തിരികെ അഭിനയത്തിലേക്ക് വന്നു. പക്ഷെ സിനിമയിലൂടെയല്ല സീരിയലിലൂടെ. സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല എങ്കിലും നടിയുടെ ചില ചിത്രങ്ങൾ ഇടക്ക് ആരാധകർക്ക് ഇടയിൽ വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. പഴയത് പോലെ തന്നെ സുന്ദരി ആയിത്തന്നെ ഉണ്ട് എന്നാണ് ഏവരും കമന്റ് ചെയ്യുനത്.
Leave a Reply