
ആ പല്ല് ദ്രവിച്ചു പോയ നടന്‍ ആരാണ് എന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തെ എല്ലാവരും ആ,ക്ര,മി,ക്കുന്നത് ! കുറിപ്പുമായി ഉമ തോമസ് !
മലയാള സിനിമ ലോകം ഇപ്പോൾ നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്, അതിൽ പ്രധാനപ്പെട്ടത് സിനിമ രംഗത്തെ ല,ഹ,രി ഉപയോഗം തന്നെയാണ്. സിനിമ താരങ്ങളുടെ ലഹരി ഉപയോഗത്തെ കുറിച്ച് നടൻ ടിനി ടോം തുറന്ന് പറഞ്ഞ പല കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ല,ഹ,രി,യു,ടെ ഉപയോഗം കൊണ്ട് പല്ല് പൊടിഞ്ഞു തുടങ്ങിയ ഒരു നടനെ തനിക്കാറിയാമെന്നും മകനെ അഭിനയിക്കാന്‍ വിടാത്തത് ഭയം കൊണ്ടാണെന്നും ടിനി ടോം പറഞ്ഞിരുന്നു. എന്നാല്‍ ആ നടന്റെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് ടിനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉമ തോമസ് എംഎല്‍എ.
കുറിപ്പിൽ പ്രധാനമായും പറയുന്നത് ഇങ്ങനെ, ലഹരി നമ്മുടെ സമൂഹത്തെ എത്ര മാത്രം ബാധിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്, ഡോ. വന്ദന ദാസ് എന്ന നമ്മുടെ പ്രിയപ്പെട്ട കുട്ടിയുടെ ആകസ്മികമായ ഈ വേർപാട്. കഴിഞ്ഞദിവസമാണ് സിനിമ രംഗത്തെ ലഹരി ഉപയോഗത്തെ കുറിച്ച് നടൻ ടിനി ടോം പറഞ്ഞ കാര്യങ്ങളും ശ്രദ്ധിച്ചത്, എന്നാൽ ഈ തുറന്ന് പറച്ചിലിന്റെ പേരിൽ അദ്ദേഹം വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ടിനി ടോമിന് കേരള പൊതുസമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. ഇല്ലാത്ത പക്ഷം നമ്മുടെ നാടിനെ കാര്‍ന്ന് തിന്നുന്ന ഈ മാഫിയാ സംഘത്തിനെതിരെ നാളെകളില്‍ ഒന്ന് ഉറക്കെ പ്രതികരിക്കാന്‍ പോലും ആരും മുന്നോട്ട് വരാന്‍ തയ്യാറായേക്കില്ല എന്ന വാസ്തവം നാം തിരിച്ചറിയണം.

അദ്ദേഹം താൻ പ്രവര്‍ത്തിക്കുന്ന തന്റെ മേഖലയില്‍ നിരന്തരം കാണുന്ന കാഴ്ചകളെക്കുറിച്ചാണ് തുറന്ന് പറഞ്ഞത്, അതിലൂടെ ഉണ്ടാകുന്ന ദുരന്തത്തെ കുറിച്ചാണ് കോളേജ് വിദ്യാര്‍ത്ഥികളോടു സംവദിച്ചത്. ല,ഹ,രി ഉപയോഗം തലച്ചോറിനെയും, മറ്റ് ആന്തരിക വയവങ്ങളെയും മാത്രമല്ല, എംഡിഎംഎ അടക്കമുള്ള മാരക ലഹരികള്‍ പല്ലുകളെയും അസ്ഥികളെയും അടക്കം ബാധിക്കും എന്നതാണ് യാഥാര്‍ഥ്യം.
അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് പ്രധാനമായും അറിയേണ്ടത് ആ പല്ല് ദ്രവിച്ചു പോയ നടന്‍ ആരാണ് എന്നതാണ്. എന്നാല്‍ അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും ഇവരുടെ ചോദ്യത്തിന്റെ ഉദ്ദേശശുദ്ധി എന്താണെന്നു മനസിലാക്കാവുന്നതേ ഉള്ളു. പറഞ്ഞ് വന്നത്, നമ്മുടെ മക്കളെ മയക്കുമരുന്നിന്റെ ലോകത്ത് നിന്ന് തിരിച്ചു കൊണ്ടുവരാന്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. അതോടൊപ്പം ഇത്തരത്തില്‍ ഉള്ള തുറന്ന് പറിച്ചിലുകള്‍ക്കെതിരെ നടക്കുന്ന വ്യാപക അക്രമണത്തിന് നേതൃത്വം നല്‍കുന്നവരെ ഒറ്റപെടുത്തേണ്ട ചുമതല നമുക്ക് ഏവര്‍ക്കും ഉണ്ട്. പ്രിയപ്പെട്ട ടിനി ടോം.. താങ്കള്‍ക്ക് എന്റെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം, എന്റെ എല്ലാ പിന്തുണയും നിങ്ങൾക്ക് ഉണ്ടകുമെന്നും ഉമ തോമസ് പറയുന്നു.
Leave a Reply