
ലാലേട്ടനെക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യലാണ് ! അതിന്റെ കാരണം ഇതാണ് ! ഇനിയും തെ,റി പറയും നല്ല ഇ,ടി,യും കിട്ടും ! ഉണ്ണി മുകുന്ദൻ !
മാളികപ്പുറം സിനിമയും ഉണ്ണി മുകുന്ദനും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ സംസാര വിഷയമാണ്. ഉണ്ണി മുകുന്ദന്. സിനിമയ്ക്കെതിരെ റിവ്യൂ നല്കിയ യൂട്യൂബറെ തെറി വിളിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഈ വിവാദങ്ങൾ എല്ലാം ചിത്രത്തിന് ഏറെ ഗുണമാണ് നൽകിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിളെല്ലാം മികച്ച വിജയമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ഉണ്ണി പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
സിനിമ രംഗത്ത് മമ്മൂക്ക, ലാലേട്ടന്, സുരേഷ് ഗോപി തുടങ്ങിയവരാണ് മികച്ച നടനാവാന്‍ എന്നെ മുന്നോട്ട് നയിക്കുന്നത്. അതില്‍ മമ്മൂക്ക എനിക്ക് സ്പെഷ്യല്‍ ആവുന്നത് എവിടെയെന്ന് വച്ചാല്‍ ഞാന്‍ തുടക്ക കാലത്ത് ചെയ്ത സിനിമകളില്‍ പ്രധാന നായകന് മമ്മൂക്ക ആയിരുന്നു. പുള്ളിയുടെ ഭാഗത്ത് നിന്നുണ്ടായ എന്നോടുള്ള പെരുമാറ്റം, ആ ഒരു സമീപനം ഉണ്ടല്ലോ അത് ഭയങ്കരം ആയിരുന്നു. ഒരു സാധാരണ കുടുബത്തില്‍ നിന്ന് വന്ന എനിക്ക് മമ്മൂക്കയില്‍ നിന്ന് കിട്ടിയ സ്വീകരണം മറക്കാന്‍ പറ്റിയിട്ടില്ല. എന്നാണ് മനോരമയുടെ നേരെ ചൊവ്വയില്‍ ഉണ്ണി മുകുന്ദന് പറയുന്നത്.
എല്ലാ പുതിയ നടന്മാരെയും ഞാൻ ശ്രദ്ധിക്കാറുണ്ട്, അവരിൽ നിവിന്റെ സിനിമകൾ എനിക്ക് കൂടുതൽ ഇഷ്ടം. നിവിനും ആസിഫും ദുല്‍ഖറുമെല്ലാം. കുറച്ച് കൂടി റിലേറ്റ് ചെയ്യാന്‍ പറ്റിയത് പൃഥിരാജുമായാണ്. പൃഥിരാജിന്റെ നന്ദനം ആണ് താന്‍ തമിഴില്‍ ചെയ്തത്. അപ്പോള്‍ എനിക്ക് കുറച്ച് കൂടി കണക്ട് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു പാൻ ഇന്ത്യൻ താരമായെന്ന് എനിക്ക് തോന്നുന്നു. എന്റെ ചിത്രം ഇപ്പോൾ ഇന്ത്യ ഒട്ടാകെ പ്രദർശിപ്പിക്കുന്നുണ്ട്.

ഞാൻ സഞ്ചരിക്കുന്നത് എന്റെ ശെരികളിൽ കൂടിയാണ്. പത്ത് വര്‍ഷം കൊണ്ട് ഞാന്‍ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് പൂര്‍ണമായ എന്റെ വിശ്വാസം. അതേസമയം, എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവര്‍ത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും ഞാന്‍ തിരിച്ചു തെറി പറയും, ചിലപ്പോൾ നല്ല ഇടിയും കിട്ടും, പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ലെന്നാണ് താരം വികാരഭരിതനായി പറയുന്നത്. അതേസമയം, നാളെ ഇതിന്റെ പേരില്‍ എന്നെ മലയാള സിനിമയില്‍നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകുമെന്നും ഉണ്ണി പറയുന്നു.
അതുപോലെ നിലവിൽ മിന്നൽ മുരളിയേക്കാളും വലിയ സൂപ്പർ ഹീറോ അയ്യപ്പൻ തന്നെയാണ്, അതുകൊണ്ട് ഇവിടെ ഞാനാണ് വലിയവൻ, അയ്യപ്പനെ എനിക്കല്ലാതെ മറ്റാർക്കും ഇത്രയും നന്നായി ചെയ്യാൻ കഴിയില്ലെന്നും ഉണ്ണി പറയുന്നു. അയ്യപ്പൻ അനുഗ്രഹിച്ച് ചിത്രം 100 കോടിക്ക് മുകളിൽ കളക്ട് ചെയ്യുമെന്നും ഉണ്ണി വ്യക്തമാക്കുന്നു .
Leave a Reply