അതാണ് എന്റെ ആർത്തി ! പെൺകുട്ടിയെ പിടിച്ച് വെച്ച് പെട്ടന്ന് താലികെട്ടാൻ പറ്റില്ലല്ലോ ! വിവാഹത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ !

മലയാള സിനിമയിൽ ഇന്ന് യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ഉണ്ണി മുകുന്ദൻ. വില്ലനായും നായകനായും ഒരുപോലെ സിനിമയിൽ തിളങ്ങുന്ന ഉണ്ണി ഇന്ന് തെന്നിന്ത്യൻ സിനിമ രംഗത്തും ഏറെ പ്രശസ്തനാണ്. നടന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം മാളികപ്പുറം സൂപ്പർ ഹിറ്റായി തിയറ്ററിൽ പ്രദർശനം തുടരുന്നു. മലയാള സിനിമയുടെ മസിൽ അളിയൻ എന്ന പേരിൽ തിളങ്ങുന്ന ഉണ്ണി ഇപ്പോഴും അവിവാഹിതനാണ്. ആരാധകരുടെ ആവേശമായ ഉണ്ണി ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പുതിയ സിനിമയുടെ വിജയത്തെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മസിൽ അളിയൻ എന്ന വിളി ഒരിക്കലും എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. പിന്നെ ഒരു സമയത്ത് മലയാള സിനിമയുടെ ട്രന്റ് തന്നെ മാറിയപ്പോൾ ആക്ഷനൊക്കെയുള്ള സിനിമകൾ തന്നെ ഇല്ലാതായി പോയി. ഇപ്പോഴാണ് പൃഥ്വിരാജ് കടുവ പോലുള്ള സിനിമകളൊക്കെ ചെയ്യാൻ തുടങ്ങിയത്. ആക്ഷൻ സിനിമയാണെന്ന് പറഞ്ഞാലും റിയലിസ്റ്റിക്ക് സ്വഭാവമുള്ളയവാണ് മറ്റ് സിനിമകൾ. അതിനു ഞാൻ ഫിറ്റല്ല എന്ന രീതിയിൽ സിനിമക്ക് ഇടയിൽ തന്നെ ഒരു ചർച്ച ഉയർന്ന് വന്നപ്പോഴാണ് മനപ്പൂർവം വില്ലൻ വേഷങ്ങളിലേക്ക് മാറിയത്.

ഏത് വേഷവും എനിക്ക് ഒക്കെയാണ്, എന്റെ പ്രേക്ഷകർ എന്നെ തള്ളിപ്പറയില്ലെന്ന് എനിക്കുറപ്പായിരുന്നു. പ്ലാൻ ചെയ്ത കാര്യങ്ങളല്ല എന്റെ ജീവിതത്തിൽ നടന്നത്. സിനിമയല്ലാതെ വേറെ ജോലി എനിക്ക് അറിയില്ല. എന്റെ സിനിമ കാണാൻ ഫിലിമി ഓഡിയൻസ് വരുന്നുവെന്നത് അത്ഭുതത്തോടെയാണ് ആളുകൾ പറയുന്നത്. എന്റെ സിനിമയിൽ‌ രാഷ്ട്രീയമുണ്ടെന്നുള്ളത് ചിലരുടെ തോന്നലാണ്. എന്റെ വ്യക്തി ജീവിതത്തിലെ രീതികൾ വെച്ചാണ് അവർ ആ തോന്നലിലേക്ക് എത്തുന്നത്. ഞാൻ വളരെ സ്ട്രെയ്റ്റ് ഫോർ‌വേഡാണ്.

ഞാൻ എപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളത് എന്റെ രാജ്യത്തോടുള്ള ഇഷ്ടം മാത്രമാണ്. അതിൽ പൊളിറ്റിക്സ് ഇല്ല. ഇനി ഭാവിയിലും ഒരു തരത്തിലും പൊളിറ്റിക്കൽ കരിയറും എനിക്ക് പ്ലാനില്ല. എന്റെ സിനിമ എല്ലാവരും കാണണം. അതാണ് എന്റെ ആർത്തി. അതുപോലെ വിവാഹം എനിക്കും ആഗ്രഹമുണ്ട്, പക്ഷെ ഒന്നും ശെരിയാകുന്നില്ല, സിനിമയെ അറിയുന്ന, നടിമാരെ ആരെയെങ്കിലും വിവാഹം കഴിക്കണം എന്നാഗ്രഹമുണ്ട്. എന്നുകരുതി എനിക്ക് ഒരു പെൺകുട്ടിയെ പിടിച്ച് വെച്ച് പെട്ടന്ന് താലികെട്ടാൻ പറ്റില്ലല്ലോ. അവളുടെ സമ്മതം വേണ്ടെ. അത് എന്റെ കൺട്രോളിൽ ഇല്ലാത്തതുകൊണ്ട് വിവാഹത്തെ കുറിച്ച് കമന്റ് ചെയ്യുന്നില്ല. സാഹചര്യങ്ങളൊത്ത് വന്നാൽ എല്ലാ ശരിയാകും.

സമയം കഴിയുംതോറും എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വരികയാണ്. പിന്നെ പ്രായവും കൂടിവരുന്നുണ്ട്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *