
അവൾക്ക് കല്യാണശേഷവും അഭിനയിക്കാം, പക്ഷെ ഒറ്റ കണ്ടീഷൻ ! അവർ ഏതേലും ഹീറോസിന് ഒപ്പം അഭിനയിച്ച ഏതേലും സീനുകൾ കണ്ടാൽ പിന്നെ ഞാൻ മൂഡ് ഓഫ് ആകും ! ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ മാർക്കോ വലിയ വിജയമായി മാറുകയാണ്. മറ്റു രാജ്യങ്ങളിൽ പോലും ചിത്രം വലിയ ഹിറ്റായിരിക്കുകയാണ്, എന്നാൽ അതേസമയം മലയാള സിനിമയിലെ ഒരു ക്രോണിക് ബാച്ചിലർ ആണ് ഉണ്ണി മുകുന്ദൻ. വയസ്സ് മുപ്പത്തിയേഴ് കഴിഞ്ഞിട്ടും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് ഉണ്ണി മുകുന്ദൻ. വിവാഹം എന്നത് വളരെ സ്വാഭാവികമായി സമഭവിക്കേണ്ട ഒന്നാണ്, എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പലവട്ടം ഉണ്ണി പറഞ്ഞിട്ടുണ്ട്. വിവാഹത്തോട് എതിർപ്പൊന്നുമില്ല. കറക്ട് ആയിട്ട് ഒരാൾ വന്നാൽ ഉറപ്പായും വിവാഹം കഴിക്കുമെന്നും ഉണ്ണി പറഞ്ഞിരുന്നു.
ഇതിനോടകം തന്നെ സിനിമ രംഗത്തുനിന്നും നിരവധി നടിമാരുടെ പേരിനോടൊപ്പം ഉണ്ണിയുടെ പേരും ചേർത്ത് നിരവധി ഗോസിപ്പുകൾ വന്നിരുന്നു, ഏറ്റവും ഒടുവിൽ നടി മഹിമ നമ്പ്യാരുമായുള്ള വിവാഹ വാർത്തയാണ് ശ്രദ്ധ നേടിയത്. എന്നാൽ തനിക്ക് ഒരു സിനിമ നടിയെ വിവാഹം കഴിക്കാൻ താല്പര്യമില്ല എന്ന് ഉണ്ണി മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നു. അതിന്റെ കാരണവും അന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു.

ഒരേ പ്രൊഫെഷനിൽ നിന്ന് തന്നെ വിവാഹം കഴിച്ചാൽ ഒന്നാമത്തെ കാര്യം അസൂയ തോന്നും പോസീസീവ് ആകും. അത് പലവിധ വിഷയങ്ങൾ ഉണ്ടാക്കും. ഇപ്പോൾ അവർ ഏതേലും ഹീറോസിന് ഒപ്പം അഭിനയിച്ച ഏതേലും സീനുകൾ,കണ്ടാൽ. നമ്മൾ അപ്പോൾ മൂഡ് ഓഫ് ആണെങ്കിൽ ഉറപ്പായും അത് പ്രശ്നമാകും. വേറെ ഒന്നുമില്ല . പിന്നെ സിനിമ നടികളെ വിവാഹം കഴിച്ചാൽ സുന്ദരികൾ ആയിരിക്കും, അതിനർത്ഥം മറ്റാർക്കും ഭംഗി ഇല്ലെന്നല്ല. എങ്കിലും ആക്ട്രസുമാർ എല്ലാവരും ഭംഗി ഉള്ള കുട്ടികൾ തന്നെയാണ്.
പിന്നെ ചിലപ്പോൾ ഇനി ഒരു നടി തന്നെ ഭാര്യ ആകുമ്പോൾ , എല്ലാ തരത്തിലും നമുക്ക് ഓക്കേ ആയിരിക്കും, കാരണം നമ്മുടെ പ്രൊഫെഷൻ ഒക്കെ അറിയുന്ന ആളായിരിക്കും അങ്ങനെ എല്ലാം കൊണ്ടും ഓക്കേ ആണെങ്കിലും പക്ഷെ എന്റെ ഷോർട്ട്കമിങ്‌സ് ആണ് ഇതൊക്കെ എല്ലാവർക്കും ഈ ചിന്ത ഉണ്ടാകും എന്നല്ല. എനിക്ക് പ്രശ്നം ആയേക്കാം അതുകൊണ്ട് ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തു എന്ന് മാത്രം..
ഇനി ഒരു പക്ഷെ ഒരു നടിയെ തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ കല്യാണത്തിന് ശേഷവും ശേഷം അഭിനയിച്ചാൽ കുഴ്പ്പം ഇല്ല ഹീറോ ഞാൻ തന്നെ ആയിരിക്കും എന്നും ഏറെ രസകരമായി ഉണ്ണി പറയുന്നു.
Leave a Reply