
ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്.. തളർത്താനാണ് എല്ലാവരും നോക്കിയത് ! ഉണ്ണി മുകുന്ദൻ
മലയാള സിനിമയിൽ പുതിയ ചരിത്രമെഴുതുകയാണ് ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന സിനിമ നടന്റെ കരിയർ ബെസ്റ്റ് ആയി വിജയ കുതിപ്പ് തുടരുമ്പോൾ ഉണ്ണി പറഞ്ഞ ചില അനുഭവങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെ.. കേരളത്തിന് പുറത്ത് ജനിച്ചു വളര്‍ന്ന് പിന്നീട് മലയാള സിനിമയിലെത്തി നടനായി പിടിച്ചു നിന്ന എളിയ കലാകാരനാണ് ഞാന്‍.
സിനിമ ലോകത്തേക്ക് എത്തിയ കാലത്ത് സുഖദുഃഖങ്ങളും ആശങ്കകളും പങ്കുവയ്ക്കാനും മനസ് തുറക്കാനും നല്ലൊരു കൂട്ടുകാര്‍ പോലും ഇവിടെ ഉണ്ടായിരുന്നില്ല. അന്ന് അടുത്തു നില്‍ക്കുന്നവര്‍ പോലും പറയുന്ന കാര്യങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിന്റെ പ്രശ്നങ്ങള്‍ എന്റെ ചിന്തയിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു. പണ്ടൊക്കെ കാര്യമായ വിജയ ചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും എന്നെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇന്ന് എല്ലാവര്‍ക്കും എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതെല്ലാം എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമായിരുന്നില്ല.
കടന്ന് വന്ന വഴികൾ കഠിനമായിരുന്നു.. ഒരു സാധാരണ ചെറുപ്പക്കാരന് അന്ന് ആ പ്രായത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് ഞാന്‍ നേരിട്ടത്. വിധിയാണ്. സിനിമയില്‍ ഒരാള്‍ക്കും ഒരാളെ നശിപ്പിക്കാനും ഉയര്‍ത്താനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഞാന്‍ തളര്‍ന്നില്ല, വലിയ വീഴ്ചകളില്‍ പെടാതെ 13 വര്‍ഷം മലയാള സിനിമയില്‍ ഞാന്‍ പിടിച്ചുനിന്നു.

തുടക്കകാലത്ത് ഞാൻ ചെയ്ത് സിനിമകൾ ഒക്കെ വലിയ വിജയമായിരുന്നില്ല എങ്കിലും അതൊന്നും അത്ര മോശം സിനിമകൾ ആയിരുന്നില്ല. അന്നത്തെ മാര്‍ക്കറ്റിങ് പ്രശ്നങ്ങളാണ് ആ ചിത്രങ്ങള്‍ തകര്‍ത്തത്. അന്ന് ആ സിനിമയ്ക്ക് വന്ന നഷ്ടങ്ങളെല്ലാം നായകന്റെ തലയിലായി. ഇത്തരം പിടികിട്ടാത്ത പ്രശ്‌നങ്ങളില്‍ നിന്നാണ്, വില്ലന്‍ കഥാപാത്രത്തിലേക്ക് മാറി ചിന്തി ക്കാന്‍ പ്രേരിപ്പിച്ചത്..
കാലം ഒരുപാട് മുന്നോട്ട് പോയി, ഒരുപാട് മാറ്റങ്ങൾ ഉണ്ടായി, ഇന്ന് ഞാൻ എന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇഷ്ടമുള്ള കഥ കേള്‍ക്കാം, സിനിമ ചെയ്യാം എന്നീ പോസിറ്റീവ് സാഹചര്യം ഇപ്പോഴുണ്ട്. മൊത്തത്തില്‍ സിനിമയോട് ഒരിഷ്ടം കൂടിയിട്ടുണ്ട്, എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
Leave a Reply