
കാവ്യയോട് ആരാധന തോന്നുന്നതില്‍ പ്രധാനം ഈ അച്ചടക്കവും കൃത്യതയുമാണ് ! ഞങ്ങളുടെ അടുപ്പം തുടങ്ങിയിട്ട് വർഷങ്ങൾ ! ഉണ്ണി പറയുന്നു !
ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ സിനിമ മേഖല ഉപേക്ഷിച്ച് പോയെങ്കിലും നടിക്ക് ഇന്നും ആരാധകർ ഏറെയാണ്. ഒരു സമയത്ത് മലയാള സിനിമയിലെ മുൻ നിര നായിക ആയിരുന്നു കാവ്യ. കാവ്യയുടെ സൗന്ദര്യത്തെ കുറിച്ച് വർണ്ണിക്കാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. കാവ്യാ ദിലീപുമായുള്ള വിവാഹ ദിവസം ഒരുങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്നേ ദിവസം നടി വളരെ സുന്ദരി ആയിരുന്നു. കാവ്യയുടെ ആ സൗന്ദര്യത്തിന് പിന്നിൽ ഉണ്ണി എന്ന മേക്കപ്പ് ആർട്ടിസ്റ് ആയിരുന്നു കാരണം.
കാവ്യയുടെ എ ലുക്ക് വൈറലാത്തോടെ ഉണ്ണിയും ഏറെ പ്രശസ്തനായി മാറിയിരുന്നു. ഇപ്പോഴിതാ കാവ്യയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് ഉണ്ണി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഉണ്ണിയുടെ വെക്കുകൾ ഇങ്ങനെ, ഏകദേശം ഒരു എട്ട് വര്‍ഷം മുന്‍പാണ് കാവ്യയെ പരിചയപ്പെടുന്നത്. അന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഞാന്‍ വളര്‍ന്ന് വരുന്നേയുള്ളു. ഒരു മാസികയുടെ കവര്‍ഫോട്ടോഷൂട്ടായിരുന്നു അന്ന്.

കാവ്യയെ കുറിച്ച് പറയാൻ ഒരുപാടുണ്ട്. അവരെ സംബന്ധിച്ച് പെര്‍ഫക്ഷന് വലിയ പ്രധാന്യം നല്‍കുന്ന ആളാണ് കാവ്യ. അത്പക്ഷെ മേക്കപ്പില്‍ മാത്രമല്ല. ജീവിതത്തിലെ ഓരോ കാര്യത്തിലും വളരെ ഓര്‍ഗനൈസ്ഡാണ് കാവ്യ. ഇപ്പോൾ ഉദാഹരണം ഒരു സൂചിയാണെങ്കില്‍ പോലും എടുത്ത സ്ഥലത്ത് കൃത്യമായി വയ്ക്കും. അത്രയേറെ കൃത്യത എല്ലാ കാര്യത്തിലും നിര്‍ബന്ധമാണ്. എനിക്ക് കാവ്യയോട് ആരാധന തോന്നുന്നതില്‍ ഏറ്റവും പ്രധാനം അവരുടെ ഈ അച്ചടക്കവും കൃത്യതയുമാണെന്നും ഉണ്ണി പറയുന്നു.
ഏതൊരു പരിപാടിക്കോ അല്ലെങ്കിൽ ഷൂട്ടിനോ എന്തിനായാലും മേക്കപ്പിന്റെ കാര്യത്തിൽ കാവ്യയ്ക്ക് കൃത്യത നിര്‍ബന്ധമാണ്. ഇനി ഇപ്പോൾ കണ്ണെഴുതുന്നത് അല്‍പം മാറാന്‍ പാടില്ല. അതുകൊണ്ട് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നത്. എന്നാല്‍ അന്ന് എന്നോട് തന്നെ ചെയ്‌തോളാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ കണ്ണെഴുതിയത് കാവ്യയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതോടെ കാവ്യാ എന്നെ സ്ഥിരമായി മേക്കപ്പിന് വിളിച്ച് തുടങ്ങി. അങ്ങനെ ഞാന്‍ ചെയ്ത കാവ്യയുടെ ചില ലുക്ക് വലിയ ഹിറ്റായി. കാവ്യയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷണവും ഏറെ ശ്രദ്ധ നേടി. ഇക്കാലയളവില്‍ കാവ്യയും കുടുംബവുമായി ഞാന്‍ വളരെയധികം അടുത്തു. അങ്ങനെ ഞങ്ങള്‍ ഇപ്പോൾ ആത്മസുഹൃത്തുക്കളായെന്നും ഉണ്ണി പറയുന്നു.
Leave a Reply