
അയ്യപ്പനായി മറ്റാർക്കും ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ! മിന്നൽ മുരളിയേക്കാളും വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ ! ഉണ്ണി പറയുന്നു !
മാളികപ്പുറവും ഉണ്ണി മുകുന്ദനും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമാണ്. ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്, മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ചിത്രം ഹൗസ് ഫുള്ളായി ഓടുകയാണ്. ചിത്രത്തിന് മോശം റിവ്യൂ പറഞ്ഞ വ്ളോഗറിനെ തെറി പറഞ്ഞതിന്റെ പേരിൽ ഉണ്ണി മുകുന്ദൻ ഏറെ വിമർശനം നേരിട്ടിരുന്നു. എന്നാൽ ഈ വിവാദങ്ങൾ എല്ലാം ചിത്രത്തെ കൂടുതൽ വിജയത്തിലേക്ക് നയിക്കുകയാണ് ചെയ്തത്.
ഇപ്പോഴിതാ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ ശരീരം ഞാൻ പരിപാലിച്ച് നോക്കിയിരുന്നത് കൊണ്ടാണ് മല്ലുസിംഗ് പോലൊരു പടം വിജയിപ്പിക്കാൻ എനിക്ക് കഴിഞ്ഞത്. എന്റെ ശരീരം ഞാൻ അലങ്കാരമായി കൊണ്ടുനടക്കാറില്ല. അതുകൊണ്ടാണ് വെയിറ്റ് കൂട്ടി മേപ്പടിയാൻ ചെയ്തത്. ഞാൻ രാവിലെ അഞ്ചുമണിക്ക് എഴുനേൽക്കും, അത് ഇനി മൂന്ന് മണിക്ക് കിടന്നാലും അതെന്റെ ശീലമാണ്.
ഞാൻ ഒരു സാധാരണ ആളുതന്നെയാണ്, സമ്മർ വെക്കേഷന് കേബിൾ കിട്ടുമ്പോൾ മാത്രമാണ് സിനിമ കണ്ടിരുന്നത്. അല്ലാത്തപ്പോഴെല്ലാം ഗ്രൗണ്ടിൽ കളിക്കുമായിരുന്നു. അതിനാൽ മൈൻഡ് ഒരു അത്ലറ്റിന്റേതാണ്. അതുകൊണ്ടാണ് പരാജയങ്ങൾ ഉണ്ടായപ്പോൾ വിട്ടുകൊടുക്കാൻ പറ്റാതെയായി. നിവിന്റെ സിനിമകൾ എനിക്ക് ഇഷ്ടമാണ്. അവനെപ്പോലെയൊക്കെ ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. നിവിൻ മാത്രമല്ല മറ്റുള്ള നടന്മാരെയും ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ വിവാഹത്തിന്റെ കാര്യത്തിൽ മാത്രം എനിക്ക് ഒരു പ്ലാനിങില്ല. നടക്കുമ്പോൾ നടക്കും, നടക്കുമ്പോൾ നടക്കും ആത്രേയ ഉള്ളു.

നിലവിൽ ഇപ്പോൾ ഞാൻ തന്നെയാണ് വലിയവൻ. അയ്യപ്പനെക്കാൾ വലിയ സൂപ്പർ ഹീറോ സൗത്തിലോ നോർത്തിലോ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. തൽക്കാലം ഞാനാണ്. എന്റെ സ്ട്രങ്ത് ഫാമിലി ഓഡിയൻസാണ്. മിന്നൽ മുരളയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ. അയ്യപ്പനായിട്ട് വേറെ ആർക്കും ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. വിവാഹത്തിന്റെ കാര്യത്തിൽ പ്ലാനിങില്ല. മോഡിയോട് കുറച്ച് ഇഷ്ടം കൂടുതലുണ്ടെന്ന് പറയാതെ വയ്യ. അദ്ദേഹത്തോടൊപ്പം പട്ടം പറപ്പിച്ചിട്ടുണ്ട്. പക്ഷെ അത് പ്രൂവ് ചെയ്യാൻ പറ്റില്ല. ഞാൻ ഗണേശോത്സവത്തിൽ പങ്കെടുത്താൻ പോലും അതൊരു സ്റ്റേറ്റ്മെന്റായി മാറുന്നു. പക്ഷെ ചില ആളുകൾ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി കാണുന്നതുകൊണ്ട് എനിക്ക് ചെയ്യാതിരിക്കാനും പറ്റില്ല. നല്ല വില്ലൻ വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യും. നായകൻ ആരാണെന്ന് ആളുകൾ മനസിലാക്കുന്നത് സിനിമ റിലീസ് ചെയ്ത ശേഷമാണ്
Leave a Reply