
ഒരു തലമുറ ഇനി അയ്യപ്പനായി കാണാൻ പോകുന്നത് എന്നെയാണ് ! ജീവിതം ധന്യമായി ! വിവാദങ്ങൾക്ക് ഇടയിൽ ഉണ്ണി മുകുന്ദന്റെ വാക്കുകൾ !
മാളികപ്പുറം സിനിമ മികച്ച വിജയം നേടി മുന്നേറുമ്പോൾ ഇപ്പോഴിതാ ഒരു വിവാദമാണ് ചിത്രത്തിന്റെ പേര് എടുത്ത് കാട്ടുന്നത്. മാളികപ്പുറം സിനിമയുടെ റിവ്യൂ ഇട്ട വ്ളോഗര്‍ സീക്രട്ട് ഏജന്റ് സായിയുമായി നടന് ഉണ്ണി മുകുന്ദന് നടത്തിയ ഫോണ്‍ കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വളരെ മോശമായ ഭാഷയിൽ പ്രതികരിക്കുന്ന ഉണ്ണിമുകുന്ദന്റെ കോൾ റെക്കോർഡിങ് ആ വ്ളോഗര്തനറെ ചാനലിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ശേഷം ഇത് വിവാദമായതോടെ ഉണ്ണി മുകുന്ദനെ വിമർശിച്ച് നിരവധിപേർ രംഗത് വരികയും. തുടർന്ന് ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുമായി എത്തുകയായിരുന്നു.
ഇപ്പോഴിതാ ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. എനിക്ക് അയ്യപ്പനായിട്ട് അഭിനയിക്കാൻ പറ്റി. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു.
സത്യത്തിൽ വ്യക്തി,പരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. ‘ഇനി ഓരോ മണ്ഢലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ.., അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ് എന്നും ഉണ്ണി പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ഈ വാക്കുകൾക്ക് ഇപ്പോൾ ആരാധകർ നൽകുന്ന കമന്റ്,’ അയ്യപ്പൻറെ നാവിൽ നിന്നാണോ ഈ വാക്കുകൾ വന്നത് എന്നാണ്’, സിനിമയെ സിനിമയായി കാണണം അല്ലാതെ ഇത്തരം വാദങ്ങൾ ഒന്നും നടത്തരുത് എന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ ഈ വിവാദ വിഷയത്തിൽ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.
നിങ്ങൾ കണ്ട സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങളാകാം എന്നാല്‍ അതില്‍ വീട്ടുക്കാരെയും ഉള്‍പ്പെടുത്തരുതെന്ന് ഉണ്ണിമുകുന്ദന് പറയുന്നു. അയ്യപ്പനെ വിറ്റ് കാശാക്കി എന്ന് പറഞ്ഞ സ്റ്റേറ്റ്മെന്റ് തന്നെ ക്ഷുപിതനാക്കിയെന്നും താരം പറഞ്ഞു. ചിത്രത്തില്‍ അഭിനയിച്ച കുട്ടിയെക്കുറിച്ച് പറഞ്ഞതും ശരിയായലില്ലെന്ന് ഉണ്ണിമുകുന്ദന് പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങളോട് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നെന്നും എന്നാല്‍ പറഞ്ഞ രീതിയോര്‍ത്താണ് മാപ്പ് ചോദിക്കുന്നതെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. .
Leave a Reply