
ഒരു തലമുറ ഇനി അയ്യപ്പനായിട്ട് കാണുന്നത് എന്നെ ആയിരിക്കും ! ജീവിതം ധന്യമായി ! അഭിമാനം തോന്നിയ കഥാപാത്രം ! ഉണ്ണി പറയുന്നു !
ഉണ്ണി മുകുന്ദൻ നായകനായി എത്തി മികച്ച വിജയം നേടി ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം മാളികപ്പുറം ഇപ്പോൾ മറ്റു ഭാഷകളിലേക്കും എത്തുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ മാളികപ്പുറത്തിലേത്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനോടകം ചിത്രം 35 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം അറിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം ഗംഭീര പ്രതികരണം നേടി പ്രദർശനം തുടങ്ങുമ്പോൾ സിനിമ തനിക്ക് ലഭിച്ചത് ഭാഗ്യമാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. അയ്യപ്പനായി തന്റെ മുഖമാവും ഇനി ഒരു തലമുറ കാണുകയെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം പറഞ്ഞത്. ‘മാളികപ്പുറം ആണ് റീസെന്റലി മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമ. ആ പടത്തിൽ എനിക്ക് അയ്യപ്പനായിട്ട് അഭിനയിക്കാൻ പറ്റി. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു.

മാളികപ്പുറം സിനിമ കണ്ടവരാരും എന്റെ കഥാപാത്രത്തെ മറക്കില്ല. ചിത്രത്തിൽ അയ്യപ്പനായി അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. ‘ഇനി ഓരോ മണ്ഢലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ.., അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു അവസരം കിട്ടിയപ്പോൾ എനിക്ക് അഭിമാനം തോന്നി. അതുകൊണ്ട് തന്നെ ആ കഥാപാത്രം എന്റെ ഹൃദയത്തോടെ ചേർന്ന് നിൽക്കുന്നതാണ്..
എനിക്ക് എന്നെ കുറിച്ച് ഓർത്ത് അഭിമാനം തോന്നുന്നു. എന്റെ യഥാർത്ഥ പേര് ഉണ്ണി കൃഷ്ണൻ എന്നായിരുന്നു. പേര് അത് മാറ്റി അച്ഛന്റെ പേര് കൂടി ചേർത്തത് റിലീസായ ആദ്യ പടത്തിലെ സംവിധായകൻ ബാബു ജനാർദനൻ ചേട്ടനാണ്. എന്റെ പേര് ഒരു നടന് പറ്റിയ പേര് അല്ലെന്ന് ഒക്കെ പറഞ്ഞിരുന്നു. മറ്റു പേരുകൾ പലതും പറഞ്ഞെങ്കിലും എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു എന്നും നടൻ പറയുന്നു.
Leave a Reply