പ്രായം കൂടി വരുന്നു, വിവാഹം കഴിക്കാൻ ഒരു പെണ്ണിനെ കിട്ടുന്നില്ല ! അമ്മക്ക് ഒരുപാട് വിഷമമുണ്ട് ! എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വരികായണ് !

ഇപ്പോൾ മലയാള സിനിമയിലെ സംസാര വിഷയം മാർക്കോ എന്ന ഹിറ്റ് സിനിമയും, നടൻ ഉണ്ണി മുകുന്ദനുമാണ്. ചിത്രം വലിയ വിജയമായി ഇപ്പോൾ മറ്റു രാജ്യങ്ങളിലും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ അദ്ദേഹം മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ വിവാഹം നടക്കാത്തതിനെ കുറിച്ച് സംസാരിച്ചിരുന്നു. ആ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

ആ വാക്കുകൾ ഇങ്ങനെ, എന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് താരം പറയുന്നത്. ഒരു അഭിനേത്രിയെ ഉണ്ണി വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്. ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ അമ്മ എന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും ഉണ്ണി പറയുന്നു.

പക്ഷെ എന്താണെന്ന് അറിയില്ല ഒന്നും ശെരിയാകുന്നില്ല.. താങ്കൾ ഒരു ലവ് മാരേജ് ചെയ്യാൻ വല്ല സാധ്യതയും ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ…. സത്യത്തിൽ വിവാഹത്തെ കുറിച്ചുള്ള  എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വരികയാണ്. പ്രായവും കൂടിവരുന്നുണ്ട്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *