
ഒരു സൈനിക ചിത്രം ഉടൻ പ്രതീക്ഷിക്കാം, എന്റെ സ്വന്തം പ്രൊഡക്ഷനിൽ ഇത് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അത് വലിയ ബഡ്ജറ്റിലുള്ളതാണെങ്കിൽ മറ്റ് പലരും അതിന്റെ ഭാഗമായേക്കാം.. ഉണ്ണി മുകുന്ദൻ
ഇന്ന് പാൻ ഇന്ത്യൻ സ്റ്റാറാണ് ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന ഒരൊറ്റ ചിത്രംകൊണ്ട് തന്നെ ലോകമറിയുന്ന നടനായി ഉണ്ണി മുകുന്ദൻ മാറി കഴിഞ്ഞു, തന്റെ ദേശ സ്നേഹത്തെ കുറിച്ച് അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിരുന്നു, കഴിഞ്ഞ വര്ഷം താൻ ഒരു സൈനിക സിനിമ ചെയ്യാൻ ആലോചന ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വാക്കുകൾ ഇങ്ങനെ.. ഒരു സൈനിക ചിത്രം ഉടൻ പ്രതീക്ഷിക്കാം. എന്റെ സ്വന്തം പ്രൊഡക്ഷനിൽ ഇത് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അത് വലിയ ബഡ്ജറ്റിലുള്ളതാണെങ്കിൽ മറ്റ് പലരും അതിന്റെ ഭാഗമായേക്കാം. ഇതൊരു മലയാള സിനിമയായിരിക്കും, പക്ഷേ ബഹുഭാഷാ ഫോർമാറ്റിലായിരിക്കും.
ഞാൻ ഒരു രാജ്യസ്നേഹി ആണെന്ന്, പലപ്പോഴും പറഞ്ഞിട്ടുണ്ട്. 200 വർഷത്തെ അപമാനം, വിഭജനം. ഭാരതത്തിലെ ജനങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. രാജ്യ സ്നേഹം തുളുമ്പുന്ന വീഡിയോകൾ കാണുമ്പോഴെല്ലാം എനിക്ക് നിരാശ തോന്നുന്നു. നിങ്ങൾ ഈ നാട്ടിലാണ് ജനിച്ചതെങ്കിൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് നിങ്ങളുടെ കടമയാണ്. ഉയർന്നുവരാനുള്ള എല്ലാ സാധ്യതകളും എന്റെ രാജ്യത്തിനുണ്ട്.

എന്റെ ചെറുപ്പത്തിൽ, ഭഗത് സിംഗ്, എഴുതിയ ഒരു കത്ത് ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ചത് ഞാൻ വായിച്ചതായി ഓർക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച 23-കാരൻ. എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. എനിക്ക് സൈന്യത്തിൽ ചേരാൻ കഴിഞ്ഞില്ല. അതിൽ ഞാൻഇന്നും വിഷമിക്കുന്നു. എന്നാൽ ഞാനീ സമൂഹത്തിന്റെ ഭാഗമായതിനാൽ രാജ്യത്തിന് എന്തെങ്കിലും തിരികെ നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, എന്റെ രാജ്യം, എനിക്ക് എന്നും അഭിമാനമാണ്. ഇന്ത്യ ഏറ്റവും വൈവിധ്യമാർന്ന, സഹിഷ്ണുതയുള്ള, ലിബറൽ രാജ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് എപ്പോഴും ഒന്നാമത്.. പ്രക്ഷുബ്ധതയ്ക്കിടയിലും, രാജ്യം മുന്നോട്ട് പോയി. അതിൽ നമ്മൾ അഭിമാനിക്കണം. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ രണ്ടാമതൊന്ന് ആലോചിക്കില്ല എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
Leave a Reply