
വളരെ അപൂർവമായാണ് അമ്മയെ വിഷമിച്ചു കണ്ടിട്ടുള്ളത് ! അത് അമ്മക്ക് സഹിക്കാൻ കഴിഞ്ഞില്ല ! സ്വസ്ഥത എന്നൊന്നു വേണ്ടേ ജീവിതത്തിൽ ! ഉണ്ണി മുകുന്ദൻ പറയുന്നു !
മലയാള സിനിമയിൽ ഏറെ വർഷങ്ങളായി നായകനായും സഹനടനായും, വില്ലനായും എല്ലാം തിളങ്ങി നിൽക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. എന്നാൽ ഒരൊറ്റ ചിത്രം കൊണ്ട് അദ്ദേഹത്തിന്റെ കരിയർ തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. മാളികപ്പുറം എന്ന സിനിമയുടെ വിജയം ഉണ്ണി മുകുന്ദൻ എന്ന നടനെ ലോകമെമ്പാടുള്ള പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയിരിക്കുകയാണ്. ഇപ്പോഴും തിയറ്ററുകളായിൽ വിജയമായി ഓടുകയാണ് ചിത്രം, ഇതിനോടകം നൂറ് കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തു കഴ്ഞ്ഞു. ഇപ്പോഴിതാ അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. എന്റെ മാതാപിതാക്കളോളം എന്നെ മനസ്സിലാക്കിയിട്ടുള്ള മറ്റാരും ഈ ലോകത്തിലില്ല എന്നാണ് ഉണ്ണി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കേരളം വിട്ട്, ഭാഷയറിയാതെ ഗുജറാത്തിൽ ചെന്നു, കഷ്ടപ്പെട്ടു രണ്ടു മക്കളെ വളർത്തിയെടുത്തവരാണ് എന്റെ അച്ഛനും അമ്മയും. എന്റെ ഭാവമാറ്റങ്ങൾ മനസ്സിലാക്കുന്ന, ഞാൻ എന്താകും ചിന്തിക്കുക എന്നു തിരിച്ചറിയുന്ന രണ്ടാളുകളാണ് അവർ. അവരോളം എന്നെ മറ്റാർക്കും അറിയില്ല. വളരെ അപൂർവമായാണ് അമ്മയെ വിഷമിച്ചു കണ്ടിട്ടുള്ളത്.

എന്നാൽ എന്നെ കുറിച്ച് ഒരു പരിധിവിട്ട് അംഗീകരിക്കാൻ കഴിയാത്ത തരത്തിൽ ചില കാര്യങ്ങൾ പറഞ്ഞു കേട്ടപ്പോൾ അത് എന്റെ അമ്മയ്ക്കു വളരെ സങ്കടമായി. ആ നിമിഷത്തിൽ അമ്മ എന്നോട് ചോദിച്ച ആ ചോദ്യം ഇങ്ങനെന.. ‘നീ ആഗ്രഹിച്ചതു സിനിമയിൽ അഭിനയിക്കണം എന്നല്ലേ. അതിനൊക്കെ എത്രയോ മുകളിൽ പോയി. സ്വസ്ഥത എന്നൊന്നു വേണ്ടേ ജീവിതത്തിൽ’.. എന്നായിരുന്നു. എന്നെ സംബന്ധിച്ചു ബാരിക്കേഡുകൾ ഒന്നുമില്ല. ആർക്കും വേണമെങ്കിലും എന്നെ നേരിട്ടു വന്നു കണ്ടു സംസാരിക്കാം. വേണമെങ്കില്‍ രണ്ടു ചീത്ത പറഞ്ഞിട്ടു പോകാം. അത്ര സ്വാതന്ത്യം ആൾക്കാർക്കുണ്ട്. അതിന്റെ ഗുണവും ദോഷവും ഞാൻ നേരിടുന്നുണ്ട്. ചില വാർത്തകൾ വരും. വിവാദമാകും. പിന്നീടതു അത് മാഞ്ഞു പോകും. ഇതിനെയെല്ലാം നേരിട്ടു തോൽപ്പിക്കാൻ ഞാൻ ഗ്യാങ്സ്റ്ററൊന്നും അല്ലല്ലോ എന്നും അദ്ദേഹം പറയുന്നു.
ഉണ്ണി മുകുന്ദന് എതിരെ ഒരു യുവതി അടുത്തിടെ പീഡന പരാതി നൽകിയിരുന്നു. സിനിമയുടെ കഥ പറയാൻ ഹോട്ടൽ മുറിയിൽ എത്തിയ തന്നെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും, സ്ത്രീത്വത്തെ അപമാനിച്ചു എന്നുമായിരുന്നു ആ കേസ്. എന്നാൽ ഇത് കെട്ടിച്ചമച്ച് മനപ്പൂർവം തന്നെ അപമാനിക്കാൻ ഉണ്ടാക്കിയ കള്ളക്കേസാണ് എന്നും അദ്ദേഹ പറഞ്ഞിരുന്നു. മാളികപ്പുറത്തിന്റെ വിജയത്തിന് ശേഷം ഇപ്പോൾ ഗന്ധർവ്വൻ ആകാനുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി. ‘ഗന്ധർവലോകം അനുഭവിക്കാൻ കെട്ടുറപ്പിക്കുക’, തീർച്ചയായും ഉറപ്പ് നൽകുന്നു, വീണ്ടും ഞാൻ നിങ്ങളെ രോമാഞ്ചം കൊള്ളിപ്പിക്കും എന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.
Leave a Reply