
അയ്യപ്പന് ശേഷം, ഗണപതിയാകാൻ ഉണ്ണി മുകുന്ദൻ ! വരുന്നു പുതിയ ചിത്രം ‘ജയ് ഗണേഷ്’ ! ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ !
ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിൽ ചറ്ച്ച ‘വിനായകൻ’ ആണ്. മിത്ത് വിവാഹം ഇപ്പോഴും അണയാതെ ആളിക്കത്തികൊണ്ടിരിക്കുകയാണ്. ഗണേശോത്സവത്തോട് അനുബന്ധിച്ച് നടന്ന വിവിധ പരിപാടികളിൽ സിനിമ താരങ്ങൾ മിത്ത് വിവാദത്തിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നടൻ ഉണ്ണി മുകുന്ദൻ, ജയസൂര്യ നടിയായ അനുശ്രീ എന്നിവർ മിത്ത് വിവാദത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ അവസരത്തിൽ ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടുന്നത്.
ഗണേശോത്സവത്തോട് അനുബന്ധിച്ച് ഒറ്റപ്പാലത്ത് നടന്ന വച്ച് നടന്ന പാറി നടൻ ഉണ്ണി മുകുന്ദൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ‘ജയ് ഗണേഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഗണപതി ഭഗവാനായിട്ടാണ് താരം എത്തുന്നത്. മാളികപ്പുറത്തിന് ലഭിച്ച ഗംഭീര അഭിപ്രായങ്ങൾക്ക് ശേഷം വീണ്ടും ഒരു ഭക്തി ചലച്ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ഗണേശോത്സവവുമായി ബന്ധപ്പെട്ട് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനം. ഇപ്പോഴിതാ, ചിത്രത്തെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ജയ് ഗണേഷ് എന്ന എന്റെ സിനിമ സൃഷ്ടിച്ചതിന് ശേഷം ഞാൻ ഒരു നടനെ തിരയുകയായിരുന്നു. ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന ഉണ്ണി നല്ലൊരു തിരക്കഥയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. അങ്ങനെ ആ സമയത്ത് ഞങ്ങൾ ‘ജയ് ഗണേഷ്’ ചർച്ച ചെയ്തു, അദ്ദേഹത്തിന് തിരക്കഥ നൽകി, ഞാൻ എന്റെ നടനെ അങ്ങനെ കണ്ടെത്തുകയായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു.
അതുമാത്രമല്ല ഞങ്ങൾ ഈ സിനിമയുടെ സഹ-നിർമ്മാണവും ചെയ്യുന്നു. ഇത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയാണ്. വഴിയുടെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- രഞ്ജിത്ത് ശങ്കർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ഗണപതി കെട്ടുകഥയാണ് എന്ന സ്പീക്കറുടെ വാക്കുകൾ ഇപ്പോഴും വിമർശനമായി നിലകൊള്ളുന്ന ഈ അവസ്ഥയിൽ ഈ സിനിമക്ക് വളരെ പ്രാധാന്യം ലഭിക്കും എന്നാണ് ആരാധകരുടെ അഭിപ്രായം.
Leave a Reply