
‘ദൈവങ്ങൾക്ക് പോലും അസൂയ തോന്നിയ സൗന്ദര്യമാണ് ഗന്ധർവന്മാര്ക്ക് ‘ ! അടുത്ത സൂപ്പർ ഹീറോ ആകാൻ തയ്യാറായി ഉണ്ണി മുകുന്ദൻ ! ആരാണ് ഗന്ധർവന്മാര് !
മലയാള സിനിമയുടെ ഇപ്പോഴത്തെ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ, മേപ്പടിയാൻ, മാളികപ്പുറം എന്നീ സിനിമകളാണ് നടന്റെ കരിയറിൽ വലിയ വിജയമായി മാറിയത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്റെ ജന്മദിനത്തിൽ ഒരുപടി ചിത്രങ്ങളാണ് നടൻ അനോൺസ് ചെയ്തത്. അതിൽ ആരാധകർക്ക് ഏറ്റവും കൂടുതൽ ആകാംഷ ഉള്ള ചിത്രമായ ’ഗന്ധർവ്വ ജൂനിയർ’ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റേതായി ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു, വേൾഡ് ഓഫ് ഗന്ധർവ്വാസ്’ എന്ന പേരിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പതിവ് ഗന്ധർവ്വ സങ്കൽപങ്ങളെ പൊളിച്ചെഴുതുന്നതായിരിക്കും ഈ ചിത്രമെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. അരാലും പറയപ്പെടാതെ പോയ ഗന്ധർവ്വന്മാരുടെ പോരാട്ടങ്ങളുടെ കഥയാകും ചിത്രം പറയുക എന്നും സൂചന ലഭിക്കുന്നുണ്ട്. എന്തായാലും പുതിയ അപ്ഡേഷൻ വന്നതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ആരാധക ആകാംക്ഷ വർദ്ധിച്ചിട്ടുണ്ട്.

പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്ന ചിത്രവുമായി യാതൊരു സാമ്യവും ഇല്ലാത്ത കഥയാണ് ‘ഗന്ധർവ്വ ജൂനിയർ’ പറയുന്നത്. ഈ വർഷം ഫെബ്രുവരി 10നാണ് ഗന്ധർവ്വ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു അരവിന്ദ് ആണ്. പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തിൽ ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ എത്തും. പേര് സൂചിപ്പിക്കുന്നത് പോലെ ഫാന്റസി കോമഡി സിനിമ ആയിരിക്കും ഗന്ധർവ്വ ജൂനിയർ. 40 കോടി ബജറ്റിൽ ആകും ചിത്രം ഒരുങ്ങുക. ഉണ്ണി മുകുന്ദന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ പ്രോമോ വിഡിയോയിൽ പറയുന്നത് ദൈവങ്ങൾക്ക് പോലും അസൂയ തോന്നിയ ഗന്ധർവന്മാരെ ഇല്ലാതാക്കിയതിൽ വലിയ പങ്കു ദൈവങ്ങൾക്കാണ് എന്നാണ്, ഏതായാലും മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഈ ഗന്ധർവ്വ പുരാണം ബ്ലോഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതുപോലെ തന്നെ മിന്നൽ മുരളിക്ക് ശേഷം മറ്റൊരു സൂപ്പർ ഹീറോ ആയി ഉണ്ണി മുകുന്ദൻ മാറും എന്നും ആരാധകർ പറയുന്നുണ്ട്. മാളികപ്പുറം സിനിമ ഇറങ്ങിയ ശേഷം ഉണ്ണി മുകുന്ദൻ തന്നെ പറഞ്ഞിരുന്നു മിന്നൽ മുരളിയേക്കാളും മറ്റേത് സൂപ്പർ ഹീറോയെക്കാളും വലിയ ഹീറോ അത് അയ്യപ്പൻ തന്നെയാണ് എന്നും അപ്പോൾ ആ ഹീറോ താനാണെന്നും..
Leave a Reply