‘ആദ്യം അയ്യപ്പൻ, ഇപ്പോൾ ഗണപതി’ ! ഇവൻ ഭക്തിയെ വിറ്റ് കാശുണ്ടാക്കുന്നു ! ഇവനെ വിമർശിക്കുന്നവർ ഒന്ന് കരുതിക്കോണം കാരണം ! വിമർശിച്ച് ശാന്തിവിള ദിനേശ് !

മലയാള സിനിമയിലെ സംവിധായകൻ എന്നതിനപ്പുറം പല വിവാദ തുറന്ന് പറച്ചിലുകളിൽ കൂടിയും ഏറെ ശ്രദ്ധ നേടിയ ആളാണ് ശാന്തിവിള ദിനേശ്. പലപ്പോഴും ഉണ്ണി മുകുന്ദനെ വിമർശിച്ച് സംസാരിക്കുന്ന ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിന്റെ ആദ്യ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്, ഇതിന് കമന്റുകളായി കൂടുതലും എത്തുന്നത് ആദ്യം അയ്യപ്പൻ ഇപ്പോൾ വിനായകൻ, ഭക്തി വിട്ടു കാശ് ഉണ്ടാക്കുന്ന നടൻ എന്നതായിരുന്നു.

ഈ സാഹചര്യത്തിൽ  ഇപ്പോഴിതാ ഇതിനു മുമ്പ് ഉണ്ണി മുകുന്ദനെ വിമർശിച്ച് കൊണ്ട് ശാന്തിവള  പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ തന്നെ യുട്യൂബ് ചാനലിൽ കൂടിയാണ് അദ്ദേഹം സംസാരിച്ചത്. വാക്കുകൾ ഇങ്ങനെ, മാളികപ്പുറം ഇതിനുവേണ്ടി കൊട്ടിഘോഷിക്കാൻ അതിലൊന്നും ഉണ്ടായിരുന്നില്ല, ചക്ക വീണ് മുയൽ ചത്തു എന്നത് പോലെ ഒരു സിനിമ. ആറ്റുകാൽ അമ്പലത്തിൽ വിളക്കു കൊളുത്തിയത് രണ്ടര ലക്ഷം രൂപ വാങ്ങിയാണെന്ന് പറയുന്നു. ഉള്ളതാണോ ഇല്ലാത്തതാണോ എന്നറിയില്ല. കഴിഞ്ഞ തവണ മമ്മൂട്ടിയായിരുന്നു. ആ മനുഷ്യൻ ഒരു പൈസ പോലും വാങ്ങിയില്ല. ഇവൻ, പറ്റിപ്പാണ്. ഭക്തിയെ വിറ്റ് ഇവൻ സിനിമയ്ക്ക് കാശുണ്ടാക്കുന്നു.

അതുപോലെ തന്നെ ഇവനെ വിമര്ശിക്കുന്നവർ ഒന്ന് കരുതിക്കോണം, എപ്പോഴാ നമുക്ക് അടി കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല. ഇനിയിപ്പോ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദൻ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. എന്നെ വല്ലതും ചെയ്താൽ അവന്റെ മുഖം ഞാൻ ശരിയാക്കും, ഇവനെ കാണാൻ ഒരു തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും ചെന്നു. ഉടൻ തന്നെ ഇവൻ ഇവരോട് പറയുന്നത് കഥ ഞാൻ കേൾക്കണമെങ്കിൽ ഞാൻ പറയുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വെക്കണമെന്നാണ്. മലയാള സിനിമ എവിടെ പോവുന്നെന്ന് ആലോചിച്ച് നോക്കൂ.

സത്യം പറഞ്ഞാൽ എനിക്കിപ്പോൾ തോന്നുന്നത് സിനിമയിൽ ഇപ്പോൾ മാമാപ്പണി ചെയ്യുന്നവർക്കേ നില നിൽക്കാൻ പറ്റുള്ളൂ എന്നാണ്. ഇവന്റെ അണ്ടർവെയർ കഴികിക്കൊടുക്കുന്നവനെയേ എക്സിക്യൂട്ടീവായി വെക്കുള്ളൂ. ഒരു പൊട്ട പടം വിജയിച്ച ഇവനൊക്കെ കാണിക്കുന്ന ജാഡ നിങ്ങളാലോചിച്ച് നോക്കണം. ചാനലിൽ ഒക്കെ വന്നിരുന്ന് വന്ന് സംസാരിക്കുന്നത് കേട്ടാൽ ഇതുപോലെ എളിയ ജീവിതമുള്ളയാളില്ലെന്ന് തോന്നും. കൂടുതലെന്നെക്കാെണ്ട് പറയിക്കാത്തതാണ് നല്ലത്. ഈ ചെറുപ്പക്കാരന്റെ പേരിൽ കള്ളപ്പണക്കേസുണ്ട്.

ഇവന്റെ ആ കേസ് ഇ,ഡി അന്വേഷിച്ചത് കൊണ്ടാണല്ലോ ബിജെപി ആയത്. ആ മാളികപ്പുറം സിനിമ വിജയിച്ച സമയത്ത് എന്തൊരു അ,ഹങ്കാരം പറച്ചിൽ ആയിരുന്നു. മിന്നൽ മുരളിയേക്കാളും വലിയ സൂപ്പർ ഹീറോ ഞാനാണ്, ഇപ്പോൾ മലയാളത്തിൽ നൂറ് കോടി ക്ലബിൽ കയറിയ മലയാളത്തിലെ രണ്ട് നടൻമാരേയുള്ളൂ. ഒന്ന് മോഹൻലാലും ഒന്ന് ഞാനും. എന്തൊരു അഹങ്കാരമാണ് ഇതെന്നും ശാന്തിവിള പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *