പുതിയ പ്രോജക്ടുകൾ ഒന്നുമില്ല, കരിയറിൽ ആശങ്ക ! ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്…

മലയാള സിനിമയിൽ സൂപ്പർ താര പദവിയിലേക്ക് ഉയർന്നു വന്ന നടനാണ് ഉണ്ണി മുകുന്ദൻ. മാർകോ എന്ന സൂപ്പർ ഹിറ്റ് ചിത്രം നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. എന്നാൽ കരിയറിന്റെ വളർച്ചയൊപ്പം വിമർശനങ്ങളും നടനെ വിടാതെ പിന്തുടർന്നിരുന്നു. ഉണ്ണിക്ക് സൂപ്പർതാര പരിവേഷം നൽകിയ സിനിമ മാർക്കോയാണ്. എന്നാൽ ഈ സിനിമയ്ക്ക് ശേഷം നടന്റെ ഒരു പുതിയ പ്രൊജക്ടും പ്രഖ്യാപിച്ചിട്ടില്ല. 2024 ഡിസംബർ 20 നാണ് മാർക്കോ റിലീസ് ചെയ്തത്. ആറ് മാസം പിന്നിടുമ്പോഴും ഉണ്ണിക്ക് പുതിയ പ്രൊജക്ടില്ലെന്നത് ആരാധകരെ ആശങ്കിയിലാക്കുന്നു.

അതേസമയം ഉണ്ണിയും മാർകോ നിർമ്മാതാവ് ഷരീഫ് മുഹമ്മദും തമ്മിൽ അടിച്ചുപിരിഞ്ഞു എന്നും ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നില്ല എന്നും ചില വാർത്തകളിൽ പറയുന്നു. ഉണ്ണി മുകുന്ദനുമായി നേരത്തെ സിനിമകൾ ചെയ്ത മേക്കേർസും ഇന്ന് നടനിൽ നിന്ന് മാറി നിൽക്കുന്നെന്നും ഇവരെല്ലാവരുമായി ഉണ്ണിക്ക് പ്രശ്നങ്ങളുണ്ടായെന്നും വാദമുണ്ട്. ഉണ്ണി മുകുന്ദനൊപ്പം എപ്പോഴും കൂടെയുണ്ടായിരുന്ന സംവിധായകൻ വിഷ്ണു മോഹൻ എന്ന സംവിധായകനുമായി ഉണ്ണി തെറ്റിപ്പിരിഞ്ഞെന്ന് മറുനാടൻ മലയാളിയിൽ വാർത്തയുണ്ട്.

ഏതായാലും നടന്റെ ആരാധകർ അദ്ദേഹത്തിന്റെ കരിയറിൽ ആശങ്കയിലാണ്, മുമ്പൊരിക്കൽ സിനിമ രംഗത്ത് താൻ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ഉണ്ണി തുറന്ന് പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ആ വാക്കുകളിങ്ങനെ, കേരളത്തിന് പുറത്ത് ജനിച്ചു വളര്‍ന്ന് പിന്നീട് മലയാള സിനിമയിലെത്തി നടനായി പിടിച്ചു നിന്ന എളിയ കലാകാരനാണ് ഞാന്‍. സിനിമയില്‍ എത്തിയ കാലത്ത് സുഖദുഃഖങ്ങളും ആശങ്കകളും പങ്കുവയ്ക്കാനും മന സുതുറക്കാനും നല്ലൊരു കൂട്ടുകാര്‍ പോലും ഇവിടെ ഉണ്ടായിരുന്നില്ല. അന്ന് അടുത്തു നില്‍ക്കുന്നവര്‍ പോലും പറയുന്ന കാര്യങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിന്റെ പ്രശ്നങ്ങള്‍ എന്റെ ചിന്തയിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു.

പണ്ടൊക്കെ, എനിക്ക് കാര്യമായ, വിജയ ചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും എന്നെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇന്ന് എല്ലാവര്‍ക്കും, എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതെല്ലാം എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമായിരുന്നില്ല. ഒരു സാധാരണ ചെറുപ്പക്കാരന് ആ പ്രായത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് ഞാന്‍ നേരിട്ടത്. വിധിയാണ്. സിനിമയില്‍ ഒരാള്‍ക്കും ഒരാളെ നശിപ്പിക്കാനും ഉയര്‍ത്താനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഞാന്‍ തളര്‍ന്നില്ല, വലിയ വീഴ്ചകളില്‍ പെടാതെ 13 വര്‍ഷം മലയാള സിനിമയില്‍ ഞാന്‍ പിടിച്ചുനിന്നു.

എന്റെ കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ നായകനായ പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായില്ലെങ്കിലും പക്ഷെ അതൊക്കെ മോശം സിനിമകളായിരുന്നില്ല. അന്നത്തെ മാര്‍ക്കറ്റിങ് പ്രശ്നങ്ങളാണ് ആ ചിത്രങ്ങള്‍ തകര്‍ത്തത്. അന്ന് ആ സിനിമയ്ക്ക് വന്ന നഷ്ടങ്ങളെല്ലാം നായകന്റെ തലയിലായി. ഇത്തരം പിടികിട്ടാത്ത പ്രശ്‌നങ്ങളില്‍ നിന്നാണ്, വില്ലന്‍ കഥാപാത്രത്തിലേക്ക് മാറി ചിന്തി ക്കാന്‍ പ്രേരിപ്പിച്ചത് എന്നും ഉണ്ണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *