
വിവാഹം കഴിക്കാൻ ഒരു പെണ്ണിനെ കിട്ടുന്നില്ല ! പ്രായം കൂടിവരുന്നു, എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വരികായണ് ! ഉണ്ണി മുകുന്ദൻ !
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ, മാളികപ്പുറം എന്ന സിനിമയുടെ വിജയത്തിന് ശേഷം ഉണ്ണി ഇപ്പോൾ ഒരു പിടി പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ്. മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധികമാർ ഉള്ള ഏക നടനും ഉണ്ണി മുകുന്ദൻ തന്നെയാണ്. ഇപ്പോഴും അവിവാഹിതനായി തുടരുന്ന ഉണ്ണിയുടെ വിവാഹ കാര്യം എപ്പോഴും ഒരു ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഏറെ ശ്രദ്ധ നേടുന്നത്.
മനോരമ ചാനലിന്റെ ഒരു സർവ്വേ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്, ഇപ്പോൾ നടത്തിയ ഒരു സർവ്വേ പ്രകാരം ഇനി ഉള്ള ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാൻ വളരെ പ്രയാസമായിരിക്കും എന്നും നിലവില്ലാതെ കണക്ക് അനുസരിച്ച് ഈ കാരണം കൊണ്ട് തന്നെ അവിവാഹിതരായി തുടരുന്ന ചെറുപ്പക്കാരുടെ എണ്ണവും കൂടുന്നു, ഇപ്പോഴത്തെ പെൺകുട്ടികൾ വിവാഹത്തെ എതിർക്കുന്നു.. എന്ന് തുടങ്ങുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഉണ്ണി കുറിച്ചത്, ‘ഇല്യ ഞാൻ ഇത് വായിക്കുന്നില്ല’ എന്നാണ്…
ഇതിനുമുമ്പും അദ്ദേഹം തന്റെ വിവാഹ കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു, ന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് താരം പറയുന്നത്. ഒരു അഭിനേത്രിയെ ഉണ്ണി വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന് പറയുന്നത്. ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ അമ്മ എന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും ഉണ്ണി പറയുന്നു.

പക്ഷെ ഒന്നും ശെരിയാകുന്നില്ല, നിങ്ങളെ ഒരു ലവ് മാര്യേജ് ചെയ്യാൻ സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, സത്യത്തിൽ എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വരികയാണ്. പ്രായവും കൂടിവരുന്നുണ്ട്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള് കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
ഇതിന് വളരെ രസകരമായ കമന്റുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു, മാളികകപ്പുറം സിനിമക്ക് ശേഷം അദ്ദേഹത്തെ അയ്യപ്പനായി തന്നെ കാണുന്ന ഒരു വിഭാഗം ആളുകൾ ഇപോഴുമുണ്ട്, ഇനി അയ്യപ്പൻറെ കണക്ക് ബ്രഹ്മചാരിയായി തുടരുമോ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. അടുത്തിടെ നടി അനുശ്രീയുടെ പേരിൽ ഗോസിപ്പുകൾ ഉണ്ടായിരുന്നു.. നിങ്ങൾ വിവാഹം കഴിക്കണം എന്ന് തുടങ്ങുന്ന കമന്റുകളാണ് ഇരുവർക്കും ലഭിച്ചിരുന്നത്.
Leave a Reply