
‘അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട്’ 16 വർഷം ! സാമ്പത്തിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ ഒരുപാട് അലട്ടിയിരുന്നു ! ഭാര്യ പദ്മജയുടെ ഇപ്പോഴത്തെ ജീവിതം !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അഭിനേതാവാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. ഒരുപാട് മികച്ച കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കുടുംബം തന്നെ ഒരു കാലാകുടുംബം ആയിരുന്നു. കവിയും നർത്തകനുമായിരുന്നു അദ്ദേഹത്തിന്റെ അമ്മാവന്മാർ. ചെറുപ്പം മുതലേ ഉണ്ണികൃഷ്ണനും കലാപരമായ കാര്യങ്ങളിൽ വളരെ സജീവമായിരുന്നു.സംഗീതോപകരണങ്ങൾ വായിക്കാൻ പഠിച്ച അദ്ദേഹം പ്രസിദ്ധ നാടക വേദിയായ കെ.പി.എ.സി, കേരള കലാവേദി എന്നിവടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ആദ്യ സിനിമ 1970 ലെ ‘ദർശനം’ ആയിരുന്നു ആദ്യ സിനിമ. എ. വിൻസന്റ് സംവിധാനം ചെയ്ത് ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ. പിന്നീട് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവനിലെ ആന പാപ്പാൻ , വരവേല്പിലെ നാരായണൻ, ആറാംതമ്പുരാനിലെ കൃഷ്ണ വർമ്മ, കളിക്കത്തിലെ പലിശക്കാരൻ, പുന്നാരത്തിലെ മക്കൾ നോക്കാത്ത അധ്യാപകൻ, വധു ഡോക്ടറാണ് എന്ന പടത്തിലെ ഗൃഹനാഥൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ ഒടുവിൽ അനശ്വരമാക്കി..
പക്ഷെ അദ്ദേഹം കാര്യമായി സമ്പാദിക്കാൻ ശ്രമിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗ ശേഷം ഭാര്യയും അമ്മയും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എന്ന് നേരത്തെ പല റിപ്പോർട്ടുകളും ഉണ്ടയായിരുന്നു. സിനിമ താരങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞ് നിൽക്കുമ്പോൾ എല്ലാവരും ആഘോഷിക്കും പക്ഷെ അവരുടെ വിയോഗ ശേഷം അധികമാരും പിന്നെ അവരെ ഓർക്കാറുപോലുമില്ല, എല്ലാവരും അവരുടേതായ നെട്ടോട്ടത്തിലായിരിക്കും. 1975 ലാണ് പത്മജയെ ഒടുവില്‍വിവാഹം കഴിക്കുന്നത്.

അദ്ദേഹം പോയ ശേഷം തങ്ങളുടെ ജീവിതത്തെ കുറിച്ച് പത്മജ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.. അദ്ദേഹത്തിന്റെ വിയോഗ ശേഷം ഞാനും അമ്മയും മാത്രമാണ് പാലക്കാട്ടെ കേരളശേരിക്ക് അടുത്തുള്ള വീട്ടില്‍താമസം. അമ്മക്ക് 89 വയസ് കഴിഞ്ഞു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളുണ്ട്. അമ്മയുടെ കാര്യങ്ങള്‍ നോക്കി ഞാനിവിടെ മുഴുവന്‍ സമയവും ഉണ്ടാകും. അമ്മക്ക് കിട്ടുന്ന പെന്‍ഷന്‍കൊണ്ടാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം. എനിക്ക് ഒരു പരാതിയും ഇല്ല.
എന്റെ അച്ഛന് മിലിട്ടറിയിലായിരുന്നതിനാല്‍ അച്ഛന്റെ വിയോഗ ശേഷം കിട്ടുന്നതാണ് ഈ പെന്ഷന്. ഇതൊക്കെ കൊണ്ട് തന്നെ ഞങ്ങൾക്ക് ഇപ്പോൾ ജീവിച്ചു പോകാം. പിന്നെ അടുത്തകാലത്തായി വാര്‍ദ്ധക്യകാല പെന്‍ഷനായി 1000 രൂപയും കിട്ടുന്നുണ്ട്. ഓണത്തിനോ, വിഷുവിനോ പെരുന്നാളിനുമൊക്കെയാണ് ഇതു ലഭിക്കുന്നത്. എങ്കിലും ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഇപ്പൊ ഇതൊക്കെ ധാരാളം ആണ്.” ആരോടും ഒന്നിനോടും പരാതിയും പരിഭവവും ഇല്ലാതെ അവർ പറഞ്ഞ് നിർത്തി…
അത് കൂടാതെ അദ്ദേഹം മ,രി,ച്ച സമയത്ത് സഹായവുമായി എത്തിയത് സംവിധായകൻ സത്യന് അന്തിക്കാടും നടന് ദിലീപും ആണെന്നും പത്മജ ഓർമിക്കുന്നു. ഒടുവിലിന്റെ മരണസമയത്തും പിന്നീടും സഹായിച്ച വകയില്‍ ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ട്. ദിലീപ് ഒരിക്കലും ആവശ്യപ്പെടാത്ത പണമാണിതെന്നും അവർ പറയുന്നു.
Leave a Reply