
മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഈ ഭൂമിയിൽ ഉണ്ടാകില്ലായിരുന്നു ! ഉണ്ണിമേരി തുറന്ന് പറയുന്നു ! അന്ന് ആ ഹോട്ടൽ മുറിയിൽ സംഭവിച്ചത് !
ബാലതാരാമായി സിനിമ രംഗത്ത് എത്തിയ നടിയാണ് ഉണ്ണിമേരി, 1972-ൽ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചിരുന്നത്. അതിനുശേഷം 1975-ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്. നടിയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ വശ്യതയാർന്ന കണ്ണുകളാണ്. മലയാളത്തിലുപരി അവർ തമിഴിലും തെലുങ്കിലും താരമായിരുന്നു.
ഗ്ലാമർ വേഷങ്ങളാണ് അവർ കൂടുതലും ചെയ്തിരുന്നത്, തമിഴിൽ സജീവമായിരുന്ന കാലത്ത് അവർ യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ നടിയെ ഒഴിവാക്കുകയായിരുന്നു. അതോടെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചു. ദീപ ഉണ്ണിമേരി എന്നതാൻ അവരുടെ യഥാർഥ പേര്.
ഒരു സമയത്ത് അവർ മിക്ക ഭാഷകളിലും മുൻ നിര നായകന്മാരുടെ നായികയായി തിളങ്ങി നിന്നിരുന്നു, പ്രേം നസീർ , രജനികാന്ത് , കമൽ ഹസൻ , ചിരഞ്ജീവി, നായികയായും തുടർന്ന് മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളോടൊപ്പമാവും ഉണ്ണിമേരി അഭിനയച്ചിരുന്നു. കൂടുതൽ ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന നടി അന്നത്തെ യുവാക്കളുടെ ഹരമായിരുന്നു. ഏത് തരാം വേഷങ്ങൽ ധരിക്കാനും, അത്തരത്തിലുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാനും നടി യാതൊരു മടിയും കാണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അവർ അന്ന് താരമൂല്യമുള്ള ഒരു അഭിനേത്രിയായിരുന്നു.

എന്നാൽ ഇപ്പോൾ അവർ തങ്ങളുടെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവം തുറന്ന് പറയുകയാണ്, ഐ വി ശശിയുടെ ഒരു ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് അത് സംഭവിക്കുന്നത്. ആ പ്രശ്നം കാരണം താൻ ജീവൻ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു എന്നും, പക്ഷെ മമ്മൂട്ടി തന്നെ രക്ഷിച്ചു എന്നും ഉണ്ണിമേരി പറയുന്നു. ആ സംഭവം ഇങ്ങനെ, താനും മമ്മൂട്ടിയും തുടങ്ങിയ എല്ലാ താരങ്ങളും താമസിക്കുന്ന ഹോട്ടലിൽ ഒരു ദിവസം തന്നെ കാണാൻ തന്റെ അച്ഛൻ എത്തി, പക്ഷെ അന്ന് അവിടെ ഉണ്ടായിരുന്നവർ പ്രായമായ എന്റെ അച്ഛനോട് വളരെ മോശമായി പെരുറുകയും, സംസാരിക്കുകയും ചെയ്തു.
അത് കൂടാതെ എന്നെ കാണിക്കാതെ അച്ഛനെ അവർ മടക്കി അയക്കുകയും ചെയ്തു. അവിടെ നിന്നും അപമാനിതനായിട്ടാണ് എന്റെ അച്ഛൻ തിരിച്ചുപോയത്. ഇതറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അച്ഛൻ അങ്ങനെ മടങ്ങി പോയത് ഓർത്തപ്പോൾ നെഞ്ചുപൊട്ടുകയായിരുന്നു. ആ സങ്കടത്തിൽ ഞാൻഎന്റെ മുറിയിലേക്ക് കയറി കതക് കൂട്ടിയിട്ട് ഉറക്ക ഗുളികൾ വാരി കഴിക്കുകയായിരുന്നു.
മമ്മൂട്ടി അടക്കമുള്ളവർ വന്ന് വാതിലിൽ തട്ടി വിളിച്ചെങ്കിലും അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, അവസാനം മമ്മൂട്ടി ഇടപെട്ട് വാതിൽ തള്ളി തുറക്കുകയും, അബോധാവസ്ഥയിൽ ആയിരുന്ന എന്നെ ഉടനെ ആശുപത്രിയയിൽ എത്തിക്കുകയുമായിരുന്നു, അതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് എന്നും ഒരുപക്ഷെ മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ എന്തായിരുന്നിരിക്കും അവിടെ സംഭവിക്കുക എന്നത് ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ല എന്നും ഉണ്ണി മേരി പറയുന്നു
Leave a Reply