
ഗണേഷ് വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാന്‍ ! സ്വത്ത് തട്ടിയെടുത്ത ആൾക്ക് മന്ത്രി സ്ഥാനം നൽകരുതെന്ന് സഹോദരി ഉഷ മോഹന്‍ദാസ് !
നടനും പൊതുപ്രവർത്തകനുമായ കെബി ഗണേഷ് കുമാർ ഇന്ന് മലയാളികളുടെ പ്രിയങ്കരനായ ജനപ്രതിനിധിയാണ്. പത്തനാപുരം എം എൽ എ കൂടിയായ അദ്ദേഹത്തിന്റെ ഓരോ പ്രവർത്തങ്ങളും നിറഞ്ഞ കൈയ്യടികളോടെയാണ് ജനം സ്വീകരിക്കുന്നത്. പക്ഷെ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണവുമായി സഹോദരി ഇതിനുമുമ്പും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ സ്വത്ത് ത,ട്ടി,യെടുത്ത കേ,സ് കോ,ട,തി,യില്‍ നിലനില്‍ക്കുമ്പോള്‍ ഗണേഷ്‌കുമാറിന് മന്ത്രി സ്ഥാനം നല്‍കുന്നത് ഉചിതമായ തീരുമാനമല്ലെന്ന് സഹോദരി ഉഷാ മോഹന്‍ദാസ് പറയുന്നു.
ഇപ്പോഴും ഇത്രയും ഒരു ഗുരുതരമായ ഒരു കേ,സ് നിലനില്‍ക്കെ ഗണേഷിന് മന്ത്രി സ്ഥാനം നല്‍കുന്നത് ശരിയല്ല. ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാനെന്നും ഉഷ കൂട്ടിച്ചേര്‍ത്തു. ഗണേഷ്‌കുമാര്‍ കുടുംബസ്വത്ത് തട്ടിയെടുത്ത പരാതി മാത്രമാണ് ഇതിന് മുമ്പ് ഉഷ മുഖ്യമന്ത്രിയെ അറിയിച്ചത്. ഗണേഷിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. എന്നാൽ ഇപ്പോൾ രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് ആയിരുന്നു ഉഷ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.
തന്നെ ചതിച്ച് ഗണേഷ് അച്ഛന്റെ വിൽപ്പത്രത്തിൽ കൃത്രിമം കാട്ടി കുടുംബ സ്വത്ത് തട്ടിയെടുത്തെന്നായിരുന്നു അന്ന് ഉഷ മോഹന്‍ദാസ് ആരോപിച്ചത്. സഹോദരി പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ആദ്യ തവണ ഗണേഷ്‌കുമാറിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനം രണ്ടാം ടേമിലേക്ക് മാറിയതിന് കാരണം സാമൂഹിക പരിഗണനകളാണെന്നും കുടുംബപ്രശ്‌നം അല്ലെന്നുമായിരുന്നു കെബി ഗണേഷ്‌കുമാര്‍ അന്ന് പ്രതികരിച്ചത്.

ഉഷ മോഹൻദാസ് ഇപ്പോഴും സഹോദരനെതിരെ കടുത്ത ആരോപണങ്ങൾ തന്നെയാണ് ഉന്നയിക്കുന്നത്. ഗണേഷ് കുമാറിന് സ്വത്തുക്കളോട് വളരെയധികം ആർത്തി ആണെന്നാണ് സഹോദരി പറയുന്നത്, അച്ഛൻ്റെ വിൽപ്പത്രത്തിൽ തന്നെ ഒഴിവാക്കിയതിന് പിന്നിലും ഗണേഷ് തന്നെയാണ് എന്ന സംശയം തനിക്കുണ്ടെന്നും സഹോദരി ഉഷ മോഹൻദാസ് പറയുന്നു. ഏകമകൻ എന്നുള്ള അമിത വാത്സല്യം എപ്പോഴും ഗണേഷ് കുമാറിന് ലഭിച്ചിരുന്നുവെന്നും, അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും അദ്ദേഹത്തിനുണ്ട് എന്നും സഹോദരി പറയുന്നു അച്ഛനു ഏറ്റവും ഇഷ്ടമുള്ള മകൾ താനാണെന്ന് ഗണേഷ് കുമാർ തന്നെ ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. അത്രയും ഇഷ്ടമുള്ള മകളെ ഏതെങ്കിലും ഒരച്ഛൻ വിൽപത്രത്തിൽ നിന്നും ഒഴിവാക്കും എന്ന് താൻ വിശ്വസിക്കുന്നില്ല എന്നാണ് ഉഷ പറയുന്നത്.
അതുപോലെ നടി ശ്രീവിദ്യയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്ന ഗണേഷ് നടിയുടെ അവസാന നാളുകളിൽ അവർക്ക് മരുന്നു വാങ്ങാൻ പോലും പണം അനുവദിച്ചിരുന്നില്ല എന്നാണ് അതിൽ നിന്നും വായിക്കാൻ കഴിഞ്ഞത് എന്നും ഉഷ പറയുന്നു. ഇനി അടുത്ത രണ്ടര വർഷത്തേക്ക് ഗതാഗത മന്ത്രിയാകാൻ പോകുന്നത് കെബി ഗണേഷ് കുമാർ ആയിരിക്കും.
Leave a Reply