
വൃക്ക മാറ്റിവെക്കൽ പരാജയപ്പെട്ടതോടെ ഡയാലിസിസിലൂടെയാണ് ഇപ്പോൾ ജീവിതം മുന്നോട്ടു പോകുന്നത് ! തന്റെ മകന്റെ അവസ്ഥയെ കുറിച്ച് ഉഷ ഉതുപ്പ് !
ദീദി എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന ലോക പ്രശസ്ത പോപ്പ് ഗായികയാണ് ഉഷ ഉതുപ്പ്. ലോകമെങ്ങും ആരാധകരുള്ള ഉഷ മലയാളികൾക്കും വളരെ പ്രിയങ്കരിയാണ്. തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഉഷ ഉതുപ്പ് ജനിച്ചത്, സംഗീതത്തിന്റെ വഴികളിലൂടെ ലോകപ്രശസ്തയായ വ്യക്തിയാണ് ഈ അതുല്യഗായിക. പാട്ടുകാരെല്ലാം മധുരസ്വരത്തിന് ഉടമകളായിരിക്കണമെന്ന ധാരണ പാടെ പൊളിച്ചടുക്കിക്കൊണ്ട് സംഗീത ലോകത്തെ ശ്രദ്ധ നേടിയെടുത്ത ആലാണ് ഉഷ ഉതുപ്പ്.
എന്നാൽ തന്റെ ആ പരുക്കൻ ശബ്ധം കാരണം പല ഇടങ്ങളിലും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട് എന്നും ഉഷ പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തിലും, സംഗീതക്ലാസുകളില്‍ നിന്നും മത്സരങ്ങളില്‍ നിന്നുമെല്ലാം ഇക്കാരണത്താല്‍ ഉഷ പുറത്താക്കപ്പെട്ടു. ആ കാരണം കൊണ്ട് തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ അവർക്ക് സാധിച്ചിരുന്നില്ല. എന്നാൽ അതേ പരുക്കൻ സ്വാരത്തോടെ തന്നെ ലോകമെമ്പാടുമുള്ള വേദികളിൽ പാടി തകർത്തു.. ആ സ്വരത്തെ ഏവരും ഹൃദയത്തോട് ചേർത്തു. പോപ് സംഗീതത്തിന്റെ ചടുലതയ്‌ക്കൊപ്പം വേദികളില്‍ ഉഷ ആടുകയും പാടുകയും ചെയ്തപ്പോള്‍ ആരാധകരോടൊപ്പം തന്നെ വിമർശകരും ഉണ്ടായിരുന്നു. 1970-80 കാലഘട്ടത്തില്‍ സംഗീതസംവിധായകരായ ആര്‍.ഡി. ബര്‍മ്മന്‍, ബപ്പി ലഹിരി എന്നിവര്‍ക്കുവേണ്ടി ഉഷ ഉതുപ്പ് ധാരാളം ഗാനങ്ങള്‍ ആലപിച്ചു.

അങ്ങനെ കൊൽക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് മലയാളിയായ ചാക്കോ ഉതുപ്പുമായി ഉഷ പരിചയപ്പെടുന്നത്. പരസ്പരം അടുത്തറിഞ്ഞപ്പോൾ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു. അങ്ങനെ ഇവർക്ക് സണ്ണി, അഞ്ജലി എന്നി രണ്ടു മക്കളും ഉണ്ട്.ഇപ്പോഴിതാ പണം തരും പടം എന്ന പരിപാടിയിലൂടെ ഏറെ നാളുകൾക്ക് ശേഷം ഉഷ ഉതുപ്പ് ഒരു പൊതു വേദിയിൽ എത്തിയിരിക്കുകയാണ്. അവിടെ വെച്ച് തന്റെ ചില സ്വകര്യ ദുഖങ്ങളെ കുറിച്ചും ഉഷ തുറന്ന് പറയുകയായിരുന്നു.
കോവിഡ് വ്യാപിച്ചതോടെ ദീര്‍ഘകാലമായി വീട്ടില്‍ അടച്ചിരിക്കുകയായിരുന്നുവെന്നും നീണ്ട രണ്ടര വര്‍ഷത്തിനു ശേഷമാണ് യാത്ര ചെയ്യുന്നതെന്നും അത് പണം തരും പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഉഷ ഉതുപ്പ് വേദിയില്‍ പറഞ്ഞു. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തേയും കോവിഡ് വളരെ ദോഷകരമായി ബാധിച്ചെന്നും. എന്റെ മകന്‍ സണ്ണി എനിക്കൊപ്പം കൊല്‍ക്കത്തയില്‍ തന്നെയാണ് താമസം. അവന്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആണ്. വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് എന്നും ഉഷ ഉതുപ്പ് പറയുന്നു.
Leave a Reply