
‘ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം..’ ! മമ്മൂട്ടിയെ അധിക്ഷേപിച്ച സംഘപരിവാറിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി !
മലയാള സിനിമയുടെ താര രാജാവാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ‘ടർബോ’ റിലീസിന് തയ്യാറെടുക്കുകയാണ്, എന്നാൽ ആദ്യമായിട്ട് മമ്മൂട്ടിക്ക് നേരെ വർഗീയ വിമർശനം ഉണ്ടായിരിക്കുകയാണ്. മമ്മൂട്ടിക്കെതിരെ സംഘപരിവാർ രംഗത്ത് വന്നിരിക്കുകയാണ്. അതിനു കാരണം. മമ്മൂട്ടി പാർവതി എന്നീ താരങ്ങൾ ഒന്നിച്ച ചിത്രം പുഴു എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ജീവിതപങ്കാളി ഷര്‍ഷാദ് മറുനാടന്‍ മലയാളിക്ക് നല്കിയ അഭിമുഖത്തിലെ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ജാതി രാഷ്ട്രീയത്തിനെതിരെ ശക്തമായി സംസാരിച്ച സിനിമയായിരുന്നു പുഴു. ഇത്തരത്തിലൊരു സിനിമ ചെയ്യാന്‍ മമ്മൂട്ടി അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഷര്‍ഷാദ് മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഇതോടെയാണ് നടനെതിരെ വലിയ രീതിയിൽ ഹിന്ദു സംഘടനകളുടെ ഭാഗത്തുനിന്നും സൈബർ ആക്രമണം ഉണ്ടായത്. ഇപ്പോഴിതാ ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മമ്മൂട്ടിയെ പിന്തുണച്ച് പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി മലയാളിയുടെ അഭിമാനം.. എന്ന കുറിപ്പോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുവെച്ചാണ് സംഘപരിവാര്‍ ആക്രമണം. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റ് ആയി ചിത്രീകരിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുന്നത്.

അതുപോലെ മമ്മൂട്ടി അല്ല അയാൾ മുഹമ്മദ് കുട്ടിയാണ്, മാത്രമാണെന്നും മമ്മൂട്ടിയുടെയും മകന് ദുല്‍ഖര്‍ സല്‍മാന്റെയും സിനിമകള്‍ കാണരുതെന്നും സംഘപരിവാര്‍ അനുകൂലികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റായി ചിത്രീകരിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം ടര്‍ബോ ബഹിഷ്കരിക്കാനും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം ആക്ഷന്‍ ഏറെ പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടിയുടെ ചിത്രം ടര്‍ബോ ഒരുക്കുന്നത്. ‘ടര്‍ബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുക. ജീപ്പ്ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോൾ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടന് സുനിലുമാണ് ഉള്ളത്. വിയറ്റ്നാം ഫൈറ്റേര്‍സാണ് നിര്‍ണായകമായ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ്. മിഥുന് മാനുവല്‍ തോമസിന്റെതാണ് തിരക്കഥ.
Leave a Reply