വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ !! വനിതയുടെ പുതിയ കവർ പേജ് വിവാദമാകുന്നു ! മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ രംഗത്ത് !

ഇന്നിപ്പോൾ ഇതാ നടൻ ദിലീപും കുടുംബവും വീണ്ടും വിവാദത്തിന് കരണമായിരിക്കുകയാണ്. നടിയെ ആ ക്ര മി ച്ച കേസിൽ ദിലീപ് വീണ്ടും കുരുങ്ങിയിരിക്കുകയാണ്, അതിനോടൊപ്പം ഇതാ വനിതയുടെ മാഗസിൻ കവർ ഫോട്ടോയിൽ ആദ്യമായി ദിലീപും കുടുംബവും എത്തിയിരിക്കുകയാണ്, ഇവർ നാലുപേരും ഒന്നിച്ച ഒരു ചിത്രം ആദ്യമായിട്ടാണ്  ഒരു മാഗസിനിൽ  പ്രസിദ്ധീകരിക്കുന്നത്. ചിത്രം വൈറലാത്തോടെ നിരവധി വിമർശകരും രംഗത്ത് എത്തിയിരിക്കുകയാണ്.

ചിത്രത്തില്‍ നടിയെ അ ക്ര മി ച്ച കേ സി ല്‍ ഇപ്പോഴും തുടരന്വേഷണം നേരിടുന്ന ദിലീപിന്റെ സാനിധ്യമാണ് കൂടുതലും ഒരു വിമര്‍ശനത്തിന് ഇടയാക്കിയത്. വനിതകളുടെ വഴികാട്ടിയാണ്, സുഹൃത്താണ് എന്ന് പറയുന്ന വനിത മാഗസിന്‍ കവര്‍ ചിത്രത്തില്‍ ദീലിപിന്റെ ഫോട്ടോ ഉപയോഗിക്കുന്ന വിരോധാഭാസത്തെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട്  മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ വിമര്‍ശിച്ചു.’വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ…  ഇത്തരം ഐറണികള്‍ ഇനി സ്വപ്നത്തില്‍ മാത്രം, എന്നും അദ്ദേഹം  ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് കൂടാതെ വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന് സ്വയം വിശേഷിപ്പിക്കുന്ന വനിത, എങ്ങനെയാണ് ഒരു ക്രൂ ര മാ യ കു റ്റ കൃ ത്യം ചെയ്ത ഒരാളെ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചുകൊണ്ട് പ്രശസ്ത മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനും രംഗത്ത് എത്തിക്കഴിഞ്ഞു. വരുമാനത്തിന്ന് വേണ്ടി വനിതയെ പോലെയുള്ള മാഗസിനുകൾ ഇതിനു കോട്ടുനിൽക്കരുത് എന്നും അവർ പറയുന്നു. അതോടൊപ്പം കേ സി ൽ ഇപ്പോൾ ദിലീപിന്റെ കുരുക്കുകൾ കൂടുതൽ മുറുകുന്ന ഒരു സാഹചര്യമാണ് കാണുന്നത്.

കൂറുമാറിയ പല സാക്ഷികളും ഇപ്പോൾ സത്യം തുറന്ന് പറയാം എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തികൊണ്ടിരിക്കുകയാണ്, ദിലീപിനെതിരെ വളരെ ശക്തമായ തെളിവുകളാണ് രംഗത്ത് വന്നിരിക്കുന്നത്, ഇതിനെല്ലാം ഇപ്പോൾ തുടക്കം കുറിച്ചത് സംവിധയകാൻ ബാലചന്ദ്ര കുമാറിന്റെ തുറന്ന് പറച്ചിലും ഒപ്പം അദ്ദേഹം പുറത്തുവിട്ട നിർണായക തെളിവുകളുമാണ്. കൂടാതെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അമ്മയുടെ തുറന്ന് പറച്ചിലും ഒപ്പം പൾസർ സുനി ദിലീപിനെഴുതിയ ഒരു കത്തും പുറത്തു വന്നിരിക്കുകയാണ്.

പൾസർ സുനിയുടെ ‘അമ്മ യുടെ തുറന്ന് പറച്ചിലും ദിലീപിനെതിരെയാണ്, ദിലീപാണ് ഇതിന്റെ പിന്നിൽ എന്നും രണ്ടു വർഷം മുമ്പ് മുതൽ ദിലീപ് ഇതിന്റെ ഗൂഡാലോചന തുടങ്ങി എന്നും കോടികൾ പ്രതിഫലമായി നൽകാമെന്നും പറഞ്ഞതായി സുനിയുടെ ‘അമ്മ പറയുന്നു. കൂടാതെ ഇപ്പോൾ പുറത്തുവിട്ട സുനിയുടെ കത്തിൽ ദിലീപ് ഈ കേസിൽ മഞ്ജു വാര്യരെയും സംവിധായകൻ ശ്രീകുമാർ മേനോനെയും പ്രതിചേർക്കാൻ ആവിശ്യപെട്ടതായും പരാമർശിക്കുന്നുണ്ട്. കൂടാതെ വിദേശ സ്റ്റേജ് പരിപാടികളുടെ മറവിൽ നിങ്ങൾ കാണിക്കുന്ന മോശം പ്രവർത്തികൾ എല്ലാ എനിക്കറിയാം എന്നും, എന്റെ ജീവന് ഭീഷണി ഉണ്ടായാൽ ഇതെല്ലം ഞാൻ തെളിവുകൾ സഹിതം പുറത്തുവിടുമെന്നും ദിലീപിന് പൾസർ സുനി എഴുതിയ കത്തിൽ പറയുന്നു, ദിലീപിന്റെ അനിയൻ, അളിയൻ, ഭാര്യ കാവ്യാ ഇവരെ എല്ലാവരെയും ഉടൻ ചോദ്യം ചെയ്യുമെന്നും റിപോർട്ടുകൾ ഉണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *