
എല്ലാവർക്കും ഒരമ്മയേ ഉണ്ടാവൂ, രാധിക എന്റെ അച്ഛന്റെ രണ്ടാം ഭാര്യ മാത്രമാണ് ! ഒരിക്കലും എന്റെ അമ്മ ആകുന്നില്ല ! വരലക്ഷ്മി ശരത്കുമാർ !
ഇന്ന് തെന്നിന്ത്യൻ സിനിമ ;ലോകത്ത് ഏറെ ആരാധകരുള്ള താര ജോഡികളാണ് രാധികയും ശരത് കുമാറും. ഇവർ ഇരുവരും മലയാളികൾക്ക് വളരെ പരിചിതരാണ്. സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ രാധിക ഇന്നും അഭിനയ രംഗത്ത് സജീവമാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷങ്ങൾ ചെയ്ത് തുടങ്ങിയ രാധിക കൂടുതലും അത്തരം വേഷങ്ങളിലാണ് തിളങ്ങിയത്. 1978 ൽ പുറത്തിറങ്ങിയ ‘കിഴക്കേ പോകും റെയിൽ’ എന്ന തമിഴ് ചിത്രമായിരുന്നു രാധികയുടെ ആദ്യ സിനിമ. തമിഴിൽ മാത്രം ഏകദേശം 160 ൽ കൂടുതൽ ചിത്രങ്ങൾ ചെയ്തിരുന്നു.
വളരെ മനോഹരമായ കുടുംബ ജീവിതം നയിക്കുകയാണ് രാധിക ഇപ്പോൾ, മൂന്ന് വിവാഹം ചെയ്ത രാധിക മൂന്നാമതായി വിവാഹം കഴിച്ചത് നടൻ ശരത് കുമാറിനെയാണ്. ആ ബന്ധത്തിൽ അവർക്ക് ഒരു മകൻ കൂടിയുണ്ട്. പേര് രാഹുൽ എന്നാണ്.. ശരത് കുമാറിന്റെ ആദ്യ ഭാര്യയിലെ മകളായ വരലക്ഷ്മി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികയാണ്, കസബ എന്ന സിനിമയിൽ കൂടി മലയാളത്തിലും താരപുത്രി എത്തിയിരുന്നു. വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. നിക്കോളായ് സച്ച്ദേവിനെയാണ് വരലക്ഷ്മി വിവാഹം കഴിച്ചിരിക്കുന്നത്. വരലക്ഷ്മി തന്നെ രണ്ടാനമ്മയായ രാധിക ശരത്കുമാറിനെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ഈ ലോകത്ത് എല്ലാവർക്കും ഒരു അമ്മയെ ഉണ്ടാകൂ എന്നും, രാധിക മാം തന്റെ അമ്മയാണെന്ന് പലരും കരുതുന്നുവെന്നും, അവരെ താൻ വെറുക്കുന്നുവെന്ന് പലരും കരുതുന്നുണ്ടെന്നും വരലക്ഷ്മി പറയുന്നു. അവരുടെ വാക്കുകളിങ്ങനെ, രാധിക മാം എന്റെ അമ്മയാണെന്ന് പലരും കരുതുന്നു. അവർ എന്റെ അമ്മയല്ല. അച്ഛന്റെ രണ്ടാം ഭാര്യയാണ്. അവരുടെ കാര്യങ്ങളിൽ സന്തോഷമുണ്ട്.

എന്നാൽ അതിനർത്ഥം രാധികയെ ഞാൻ വെറുക്കുന്നു എന്നല്ല. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ട്. എന്താണ് അവരെ ആന്റിയെന്ന് വിളിക്കുന്നതെന്ന് പലരും ചോദിക്കും. കാരണം അവർ എന്റെ അമ്മയല്ല. എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാവൂ. രാധിക ആന്റിയാണ്. രണ്ട് പേരെയും ബഹുമാനിക്കുന്നു. അത് പോലെയാണ് റയാനും. റയാൻ രാധിക ആന്റിയുടെ ആദ്യ വിവാഹത്തിലെ മകളാണ്. അവളുടെ അച്ഛൻ വേറെയാണ്.
പക്ഷെ എന്റെ അച്ഛൻ അവളെ മകളെ പോലെ സ്നേഹിക്കുന്നു, അദ്ദേഹം അവൾക്ക് വളരെ നല്ല അച്ഛനാണ്. വിവാഹം നടത്തിയതെല്ലാം അച്ഛനാണ്. ആളുകൾ പറയുന്നതെന്നും താൻ കാര്യമാക്കുന്നില്ലെന്നും വരലക്ഷ്മി അന്ന് വ്യക്തമാക്കി. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത്കുമാറുമായി. മുൻ വിവാഹ ബന്ധത്തിൽ നടിക്ക് റയാൻ ഹാർഡി എന്ന മകളുമുണ്ട്. റയാൻ ഇന്ന് കുടുംബ ജീവിതം നയിക്കുകയാണ് എന്നും വരലക്ഷ്മി പറയുന്നു
Leave a Reply