
പലപ്പോഴായി ലഭിച്ച നാലു കോടിയിലധികം രൂപ പാവപ്പെട്ടവര്‍ക്ക് നല്കി ഇപ്പൊഴും ഓലക്കുടിലില്‍ താമസം ! വാവ സുരേഷിന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നു !!!
വാവ സുരേഷ് എന്ന വ്യക്തിയോടുള്ള മലയാളികളുടെ സ്നേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ കണ്ടതാണ്. ആ മനുഷ്യന് വേണ്ടി കേരളം ഒന്നാകെ മനമുരുകി പ്രാർഥിച്ചു. ആ തിരിച്ചു വരവിനായി നമ്മൾ ഒരുപാട് ആഗ്രഹിച്ചു. വാവ സുരേഷ് എന്ന വ്യക്തി സത്യത്തിൽ ആരാണ്, അദ്ദേഹത്തെ ഏവരും ഇത്രയും സ്നേഹിക്കാൻ കാരണം എന്താണ്… അതിന് ഉത്തരം ഒന്നേ ഉള്ളു.. നന്മ നിറഞ്ഞ ആ മനസ്. അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾ. ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കാതെ സ്വന്തം ജീ,വൻ പോലും അ,പ,ക,ടത്തിൽ പെടുത്തിയിട്ട് അദ്ദേഹം ചെയ്യുന്ന ഈ തൊഴിലിനെ വിമർശിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്.
ഇന്ന് ലോകമറിയുന്ന ഒരു വ്യക്തിയാണ് വാവ സുരേഷ്, ഇദ്ദേഹത്തിന്റെ ഈ ജീവിതം പ്രമുഖ ചാനലായ അനിമല്‍ പ്ലാനറ്റിലും വന്നിരുന്നു. പ്രത്യേകിച്ച് ഒരു പരിശീലനവും ലഭിക്കാതെ, ഒരു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാതെ ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടുന്ന വാവാ സുരേഷിന്റെ ജീവിതമാണ് വിദേശ ചാനല്‍ പകര്‍ത്തിയതും ലോകമെമ്പാടുമുള്ളവരെ വിസ്മയിപ്പിച്ചതും. ഏകദേശം 60,000-ത്തോളം പാമ്പുകളെ വാവ സുരേഷ് ഇതുവരെ പിടികൂടിയിട്ടുണ്ട്. രാജവെമ്പാല മുതല്‍ ഉഗ്ര വിഷമുള്ള നിരവധി പാമ്പുകളെയടക്കം ഇതിനോടകം അദ്ദേഹം പിടിച്ചിട്ടുണ്ട്. അതുപോലെ പല തവണ പാമ്പ് കടിയേറ്റിട്ടുമുണ്ട്.
പാമ്പുകളെ കുറിച്ച് ഒരുപാട് അറിവുള്ള ഒരു മനുഷ്യൻ കൂടിയാണ് വാവ സുരേഷ്, അതുകൊണ്ട് തന്നെ നിരവധി സ്ഥലങ്ങളിൽ അദ്ദേഹം പാമ്പുകളുടെ സ്വഭാവത്തെക്കുറിച്ച് ക്ലാസെടുക്കാനും പോയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യത്തു ഒരു നിര്‍ധന കുടുംബത്തിലാണ് വാവ സുരേഷ് ജനിച്ചത്. . 12 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ പാമ്പ് പിടിത്തം ആരംഭിക്കുന്നത്. വീട്ടില്‍ കയറിയ മൂര്ഖനേയാണ് വാവ ആദ്യമായി പിടി കൂടുന്നത്. മനുഷ്യര്‍ കണ്ണില്‍ കണ്ടാല്‍ തല്ലിക്കൊല്ലുന്ന പാമ്പുകൾക്ക് വാവ സുരേഷ് ഒരു രക്ഷകനായി മാറി.
ഇതിനിടെ 300 ഓളം തവണ അദ്ദേഹത്തിന് പാമ്പ് കടിയേറ്റു. ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റ് മരണത്തെ മുന്നില്‍ കണ്ട് വെന്റിലേറ്ററിലും ആയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കു പോലും സുരേഷിന്റെ ശരീരം ഒരു അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്. എത്ര തിരക്കുണ്ടെങ്കിലും ആരു വിളിച്ചാലും സുരേഷ് തന്റെ സ്കൂട്ടറില്‍ അവിടേക്ക് ഉടന്‍ എത്തും. നിര്‍ബന്ധിച്ച് കൊടുത്താല്‍ പോലും പണം വാങ്ങാറില്ല. പിടികൂടുന്ന പാമ്പുകളെ വനത്തില്‍ കൊണ്ട് പോയി തുറന്ന് വിടുകയും ചെയ്യും.

വാവ സുരേഷിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി പേര് അദ്ദേഹത്തിന് വിവിധ സഹായങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ ഈ തുകയെല്ലാം തന്നെ പാവപ്പട്ടവര്‍ക്കായി ചെലവഴിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതുവരെ നാലു കോടിയിലധികം രൂപ വാവ സുരേഷ് നിര്‍ധനര്‍ക്കായി നല്‍കിയിട്ടുണ്ട്. നിര്‍ധനരായ നിരവധി പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചു അയക്കുന്നതിന് അദ്ദേഹം പണം ചിലവിട്ടിട്ടുണ്ട്. ചിലർക്ക് വീട് വരെ അദ്ദേഹം വെച്ച് കൊടുത്തിട്ടുണ്ട്, പക്ഷെ അദ്ദേഹം ഇപ്പോഴും കഴിയുന്നത് ഒരു ചെറ്റ കുടിലിലാണ്.
എന്നാൽ ഇപ്പോൾ സന്തോഷമുള്ള മറ്റൊരു വാർത്ത, ഈ സംഭവത്തോടെ വാവ സുരേഷിന് സർക്കാർ വീട് വെച്ച് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് എന്നതാണ്. വാവ സുരേഷിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി വി.എന്‍.വാസവന് കടകംപള്ളി എം.എല്‍.എ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. മന്ത്രി വി.എന്‍ വാസവന് വാവ സുരേഷിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സുരേഷിന്റെ ഇഷ്ടപ്രകാരമുള്ള വീടായിരിക്കും നിര്‍മ്മിക്കുക. എല്ലാ ക്രമീകരണങ്ങളും ഒരുക്കി നല്‍കും. വീടിന്റെ നിര്‍മ്മാണം ഒരു ദിവസം പോലും നിര്‍ത്തിവെക്കില്ല. സുരേഷ് ആശുപത്രിയില്‍ കിടന്നപ്പോഴാണ് വീടിന്റെ അവസ്ഥ മനസിലാക്കുന്നത് എന്നും, സുരേഷിന്റെ വീട്ടുകാരുമായി ആലോചിച്ച് അവരുടെ പ്ലാൻ കൂടി കണക്കിലെടുത്താകും വീട് നിർമിച്ചു കൊടുക്കുക എന്നും മന്ത്രി പറഞ്ഞു.
Leave a Reply