
സ്വഭാവ ശുദ്ധി ഇല്ലാത്ത ആളാണ് ഗണേഷ്, അയാൾക്ക് ആസക്തി പെണ്ണിനോടും പണത്തിനോടും ! രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ !
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതി ചേർക്കാൻ ഗണേഷ് കുമാർ ഗൂഢാലോചന നടത്തി എന്ന സിബിഐ റിപ്പോർട്ടിനെ തുടർന്ന് ഗണേഷിനെതിരെ ഗുരുതര ആരോപനങ്ങളാണ് പുറത്ത് വരുന്നത്, ഇപ്പോഴിതാ ഗണേഷിനെ വിമർശിച്ചുകൊണ്ട് എസ്എൻഡിപി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞ ചില വയ്ക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കെബി ഗണേഷ് കുമാർ വൃത്തികെട്ടവനാണ് എന്നാണ് അദ്ദേഹം ആരോപിച്ചത്. കൂടാതെ അദ്ദേഹത്തിന് ആസക്തി പണത്തോടും പെണ്ണിനോടുമാണ്. ഈ പകൽമാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതു ജനാധിപത്യത്തിന്റെ അപചയമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അദ്ദേഹത്തിന്റെ വിശദമായ വാക്കുകൾ ഇങ്ങനെ, കലഞ്ഞൂർ മധു മാന്യനാണ്. അയാളെ ചവിട്ടി കളഞ്ഞിട്ടാണു മാനത്യയുടെ ഒരു തരി പോലുമില്ലാത്തയാൾ എൻഎസ്എസിന്റെ തലപ്പത്തു കയറിയിരിക്കുന്നത്. അപ്പോൾ കാണുന്നവനെ അപ്പായെന്നു വിളിക്കുന്നയാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പുറത്തു കാണുന്ന കറുപ്പു തന്നെയാണു അയാളുടെ ഉള്ളിലും. തരം പോലെ മറുകണ്ടം ചാടുന്ന രാഷ്ട്രീയ ചാണക്യനാണ്. തിരുവഞ്ചൂർ അധികാരത്തിനു വേണ്ടി കാണിച്ച തറവേലയാണു സോളർ കേസ്. ഗൂഢാലോചന അന്വേഷിച്ചാൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ കുടുങ്ങും.
ഈ സാഹചര്യത്തിൽ ഗണേഷിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ പ്രതിഛായയെ അത് ബാധിക്കും. ഫെന്നി ബാലകൃഷ്ണൻ പറയുന്നതെല്ലാം കള്ളക്കഥകളാണ്. ആരുടെയും പേരു ചേർക്കാനോ ഒഴിവാക്കാനോ താൻ ഇടപെട്ടിട്ടില്ല. തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണു ഗണേഷ് കുമാറിന്റെ അവസ്ഥ. ഉമ്മൻ ചാണ്ടിക്ക് മാധ്യമങ്ങൾ നൽകിയ ദൈവീക പരിവേഷമാണു പുതുപ്പള്ളിയിലെ വൻ വിജയത്തിനു കാരണം.

കേരള രാഷ്ട്രീയത്തിലെ കുലംകുത്തികളുടെ ബീഭത്‌സ രൂപമാണ് സിബിഐ റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. സ്വന്തം അച്ഛനെയും സഹോദരിയെയും ചതിച്ചവനാണു ഗണേഷ് കുമാർ. ഒരുകാലത്തും അദ്ദേഹത്തെ മന്ത്രിയാക്കാൻ പാടില്ല. ജനാധിപത്യത്തെ വ്യഭിചരിക്കുന്നയാളാണ് അയാൾ. സിനിമാക്കാരനായാൽ എന്തുമാകാമെന്ന ധാരണ വേണ്ട എന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ഗതാഗത മന്ത്രിയായി ഗണേഷ് കുമാർ അധികാരത്തിൽ കേറാൻ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വിള്ളൽ വരുത്തിക്കൊണ്ട് ഇങ്ങനെ ഒരു ആരോപണം ഉണ്ടായിരിക്കുന്നത്.
എന്നാൽ താൻ ഒരിക്കലും ഉമ്മൻ ചാണ്ടിയെ ചതിച്ചിട്ടില്ല എന്നും അദ്ദേഹം നിരപരാധിയാണ് എന്നാണ് താൻ അന്ന് സിബിഐ ക്കു മൊഴി കൊടുത്തത് എന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
Leave a Reply