
കുഞ്ഞുങ്ങൾ മുഖത്ത് ഉമ്മ വെക്കുന്നത് കൊണ്ട് അവൾ ഇപ്പോൾ മേക്കപ്പ് പോലും ഇടാറില്ല ! നിന്റെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങൾ ഞാൻ കണ്ടിട്ടുണ്ട് ! ഭാര്യക്ക് ആശംസകൾ അറിയിച്ച് വിക്കി !
നായകന്മാർ മാത്രം അരങ്ങുവാണ സിനിമ മേഖലയിൽ നായികാ പ്രാധാന്യമുള്ള സിനിമകളുമായി എത്തി സിനിമ ലോകം പിടിച്ചടക്കിയ നടിയാണ് നയൻതാര. ഇന്ന് സൗത്തിന്ത്യൻ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. 10 കോടിയാണ് അവർ ഒരു പടത്തിന് വാങ്ങുന്നത്. നടിയുടെ വിവാഹവും അതുപോലെ അടുത്തിടെ വാടക ഗർഭം മൂലം ഇവർക്ക് കുട്ടികൾ ജനിച്ചതും എല്ലാം വളരെ അധികം വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഇന്നിതാ നയൻതാര തന്റെ മുപ്പത്തിയൊമ്പതാം ആഘോഷമാക്കിയിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ലേഡി സൂപ്പർ സ്റ്റാറിന് ആശംസയുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ പ്രിയതമയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് വിഘ്നേശ് ശിവൻ കുറിച്ച വാക്കുകളാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. വിഘ്നേശ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ. നമ്മൾ ഒന്നിച്ച് ആഘോഷിക്കുന്ന നിന്റെ ഒൻപതാമത്തെ പിറന്നാളാണിന്ന്. നിന്നോടൊപ്പമുളള ഒരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇതായിരിക്കും ഏറെ പ്രത്യേകതയുളളത്. കാരണം നമ്മൾ ഇന്ന് ഭാര്യാഭർത്താക്കന്മാരാണ്. രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമാണ്.
മറ്റാരേക്കാളും നന്നായി നിന്നെ എനിക്ക് അടുത്തറിയാം, നീ എത്രമാത്രം കരുത്തുളളവളാണെന്നും അറിയാം. നിന്റെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോൾ അത് നിനക്ക് കൂടുതൽ പൂർണത നൽകുന്നതായി തോന്നുന്നു. ഇപ്പോൾ നീ അധികം മേക്കപ്പ് ചെയ്യാറില്ല, കാരണം നമ്മുടെ കുട്ടികൾ നിനക്കു എപ്പോഴും ഉമ്മ തരുന്നുണ്ടല്ലോ. നിന്റെ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.

നമ്മൾ ഒരുമിച്ചുള്ള ഈ ജീവിതം വളരെ മനോഹരമാണെന്ന് തോന്നുന്നു… സംതൃപ്തിയും നന്ദിയും. എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം”, എന്നാണ് നയൻസിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേശ് കുറിച്ചത്. സിനിമ താരങ്ങൾ സഹിതം നിരവധി പേരാണ് നയൻതാരക്ക് ആശംസകൾ അറിയിച്ച് എത്തിയത്.
ഇരുവരുടെയും വിവാഹ ശേഷം മൂന്ന് മാസങ്ങൾ കഴിഞ്ഞ ഉടനെയാണ് തങ്ങൾ അച്ഛനും അമ്മയുമായി മക്കൾ ജനിച്ചെന്ന് വിഘ്നേശ് ശിവൻ കുറിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരവും ഇരുവരും അറിയിച്ചു. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ നിയമപരമായി ആറു വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായി എന്നതിനുള്ള തെളിവ് ഹാജരാക്കിയ ശേഷമാണ് കേസ് ഇല്ലാതായത്. ഉയിരും ഉലകവും എന്നാണ് മക്കളുടെ ചിത്രം പങ്കുവെച്ച് വിഘ്നേശ് കുറിച്ചത്.
Leave a Reply