
ബീസ്റ്റ് വളരെ മോശം സിനിമ, തിരക്കഥയും സംവിധാനവും മികവ് പുലര്‍ത്തിയില്ല ! മകന്റെ ചിത്രത്തിനെതിരെ പിതാവ് രംഗത്ത് !
വിജയിയും അദ്ദേഹത്തിന്റെ അച്ഛനും തമ്മിൽ പല കാര്യങ്ങളിലും ഉള്ള അഭിപ്രായ വ്യത്യസങ്ങൾ പലപ്പോഴും വർത്തയാകാറുണ്ട് അത്തരത്തിൽ ഇപ്പോഴത്തെ ഒരു വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. വിജയിയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ‘ബീസ്റ്റ്’ പല അഭിപ്രായങ്ങൾ നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുന്ന ഈ സാഹചര്യത്തിൽ ഇപ്പോഴിതാ ‘ബീസ്റ്റ്’ അത്ര നല്ല ചിത്രമല്ല എന്ന് തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടൻ വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ വിജയുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ നിലനില്‍ക്കുന്നത്. തിരക്കഥയും സംവിധാനവും ഒട്ടും മികവ് പുലര്‍ത്തിയില്ല. സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ബീസ്റ്റ് ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്‍കുന്നതായിരുന്നില്ല, ചിത്രത്തിലെ അറബിക്കുത്ത് സോങ് വരെ ഞാന്‍ വളരെ ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല.

പണം നേടാം എന്നാലത്തെ ഈ ചിത്രത്തിൽ എടുത്ത് പറയാൻ മറ്റൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇതിനു മുമ്പും ഏവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം പല തുറന്ന് പറച്ചിലുകളും നടത്തിയിട്ടുണ്ട്. നടി അമല പോളിന്റെ വിവാഹ ബന്ധം തകരാൻ കാരണം അവർക്ക് നടൻ ധനുഷുമായുള്ള ബദ്ധമാണെന്നും ധനുഷ് കാരണമാണ് അമല വിവാഹ മോചിതയായത് എന്നും അദ്ദേഹം ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.
Leave a Reply