
താരങ്ങൾ മാത്രം ഉയർന്നാൽ പോരല്ലോ… ദിവസവേതനക്കാരായ സിനിമാപ്രവര്‍ത്തകര്‍ക്ക് സ്വന്തമായി ഒരു വേണ്ടെങ്കിലും വേണ്ടേ ! 1.30 കോടി രൂപ നൽകി വിജയ് സേതുപതി !
തമിഴകത്ത് മക്കൾ സെൽവൻ എന്ന പേരോടെ ഏവർക്കും പ്രിയങ്കരനായ സൂപ്പർ സ്റ്റാറാണ് വിജയ് സേതുപതി. അദ്ദേഹത്തിന് ജനങ്ങൾ നൽകിയ പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന മനുഷ്യൻ കൂടിയാണ് അദ്ദേഹം, അത് പലപ്പോഴും തന്റെ പ്രവൃത്തികൊണ്ട് തെളിയിച്ച ആളുകൂടിയാണ് വിജയ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പ്രാവർത്തി വലിയ കൈയ്യടി നേടുകയാണ്. വലിയ മുടക്ക് മുതലുകൾ കൊണ്ട് മുന്നോട്ട് പോകുന്ന മേഖലയാണ് സിനിമ.
അവിടെ ഇന്ന് ഏതൊരു സ്റ്റാറിനും കോടികളാണ് പ്രതിഫലം, എന്നാൽ സിനിമയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ദിവസവേതനക്കാരിൽ പലർക്കും സ്വന്തമായി ഒരു വീട് പോലുമില്ല എന്നത് വിജയ് സേതുപതിയെ ഏറെ ചിന്തിപ്പിക്കുകയും, ശേഷം അവർക്കായി സഹായഹസ്തം നീട്ടുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം. ടെക്നീഷ്യന്‍മാരും ദിവസവേതനക്കാരുമായ സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ് വിജയ് സേതുപതി. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചെന്നൈയിലെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയ്ക്ക് (FEFSI) ആണ് അദ്ദേഹം തുക കൈമാറിയിരുന്നത്.
പ്രവർത്തനം ഉടൻ തുടങ്ങണമെന്നും അദ്ദേഹം ആവിശ്യപെട്ടിട്ടുണ്ട്. സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്‌സ്’ എന്ന പേരിലാകും അറിയപ്പെടുക.ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.

അതുപോലെ ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണത്തിനായി വിജയ് സേതുപതി 1.30 കോടി രൂപ സംഭാവനചെയ്‌തെന്ന വിവരം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്. സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്‌സ്’ എന്ന പേരിലാകും അറിയപ്പെടുകയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അതേസമയം വിവിധ സിനിമസംഘടനകള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് ഫെബ്രുവരി 21ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ കൈമാറിയിരുന്നു. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്.
യഥാർത്ഥ നായകന് കൈയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ. ഗാന്ധി ടോക്‌സ്, ഏസ്, ട്രെയ്ന്‍ എന്നീ സിനിമകളാണ് വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2 ആണ് സേതുപതിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.
Leave a Reply