
അച്ഛൻെറ ആരോഗ്യനില വളരെ മോശമാണ്, പഴയതുപോലെ സംസാരിക്കാനോ, നടക്കാനോ, ഇരിക്കാനോ ഒന്നും അദ്ദേഹത്തിന് കഴിയുന്നില്ല ! വിജയകാന്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് മകൻ പറയുന്നു !
ഒരു സമയത്ത് തമിഴ് സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന സൂപ്പർ സ്റ്റാറാണ് നടൻ വിജയകാന്ത്. തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനും പൊതു പ്രവർത്തകനുമാണ് വിജയകാന്ത്. ക്യാപ്റ്റൻ എന്ന് ആരാധകർ വിളിക്കുന്ന, താരത്തിന്റെ ആരോഗ്യനില അത്രനല്ലതല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ ഇപ്പോഴിതാ വിജയകാന്തിന്റെ മകൻ വിജയപ്രഭാകരൻ കഴിഞ്ഞ ദിവസം മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം അച്ഛന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മാധ്യമങ്ങളോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ക്യാപ്റ്റന്റെ ആരോഗ്യ സ്ഥിതി കുറച്ച് മോശമാണെന്നും എന്നാൽ അദ്ദേഹത്തെ പഴയ രീതിയിൽ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും വിജയപ്രഭാകർ പറഞ്ഞു.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ക്യാപ്റ്റന്റെ ആരോഗ്യ സ്ഥിതി കുറച്ച് മോശമാണ്, അദ്ദേഹം പഴയപോലെ സംസാരിക്കുമോ, നടക്കുമോ, എഴുന്നേല്‍ക്കുമോ എന്നറിയാൻ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യസ്ഥിതി കുറച്ച് പിന്നോട്ടാണെങ്കിലും നൂറ് വയസ്സ് വരെ ജീവിക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റൻ പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് ജനങ്ങളെ പോലെ ഞങ്ങളും വിശ്വസിക്കുന്നു. ഈ സമയം വരെ അദ്ദേഹം നന്നായി ഇരിക്കുന്നു. ‘അസാധ്യം എന്ന കാഴ്ചപ്പാട് വിഡ്ഢികളുടേത്’ എന്നതാണ് ക്യാപ്റ്റന്റെ മന്ത്രം. അതുകൊണ്ട് അസാധ്യമായ ഒന്നുമില്ല.

ഈ വാക്കുക്കലാണ് ഞങ്ങളുടെ വിശ്വാസവും. അദ്ദേഹത്തെ തിരികെ കൊണ്ടുവരും എന്ന് ഉറപ്പുള്ളതു കൊണ്ട് ഞങ്ങള്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ഞാനും എന്റെ അമ്മയും അദ്ദേഹത്തിന്റെ കഷ്ടപ്പാടും അദ്ദേഹം എങ്ങനെയാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ് ഒരു പാര്‍ട്ടിയെ വളര്‍ത്തിയെടുത്തതെന്നും കൂടെ നിന്ന് നോക്കി കണ്ടവരാണ്. ക്യാപ്റ്റന്റെ നിഴലായി തന്നെ ഞങ്ങള്‍ ഉണ്ടാകും’ എന്നും മകൻ വിജയപ്രഭാകരൻ പറഞ്ഞു.
കടുത്ത പ്രമേഹ രോഗിയായിരുന്ന അദ്ദേഹം കഴിഞ്ഞ കുറെ വര്ഷങ്ങളായി ആരോഗ്യപരമായി ഏറെ വിഷമതകൾ അനുഭവിച്ചിരുന്നു, പ്രമേഹ രോഗം കാരണം അദ്ദേഹത്തിന്റെ മൂന്ന് കാൽ വിരലുകൾ കഴിഞ്ഞ വര്ഷം നീക്കം ചെയ്തിരുന്നു. ഒരു സമയത്ത് ഒരു തലമുറയുടെ ആവേശമായിരുന്നു വിജയകാന്ത്. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ വിജയകാന്തിന്റെ നായികയായി വരാൻ പല പ്രമുഖ താരങ്ങളും മടിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ നിറം കറുപ്പായിരുന്നു എന്ന കാരണം കൊണ്ടാണ് നടിമാർ മടിച്ചത്, എന്നാൽ പിന്നീടു അദ്ദേഹം സൂപ്പർ സ്റ്റാറായി മാറിയതോടെ ഇതേ നായികമാർ ഒപ്പം അഭിനയിച്ചിരുന്നു എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ് ആരാധകർ.
Leave a Reply