
ലഹരി നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നത് കൊണ്ടാണ് അത് ഉപയോഗിക്കുന്നത് ! അതിന് ആരാണ് ഇവിടെ കാരണക്കാർ, എന്തുകൊണ്ട് ഇത് നിയന്ത്രിക്കാൻ കഴിയുന്നില്ല ! വിജയ രാഘവൻ !
നമുക്ക് കേട്ടുകേൾവി മാത്രം ഉണ്ടായിരുന്ന പല പൈശാകിക പ്രവർത്തികളും ഇപ്പോൾ നമ്മുടെ കേരളത്തിൽ സര്വസാധാരമായി നടക്കുന്ന ദയനീയ കാഴ്ചയിലൂടെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. സ്കൂൾ കുട്ടികളിലെ അമിത ലഹരി ഉപയോഗം പ്രശ്നങ്ങളുടെ ഗൗരവം കൂട്ടുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് നടൻ വിജയരാഘവൻ പറയുന്നതിങ്ങനെ, തന്റെ കുട്ടി ഒരു ക്രൂരപ്രവർത്തിയിൽ ഉൾപ്പെട്ടാൽ അതിന് കാരണക്കാരൻ താനാണെന്നും കുട്ടിയുടെ കൂട്ടുകെട്ടിനെയല്ല കുറ്റപ്പെടുത്തേണ്ടതെന്നും ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ മനോരമ ന്യൂസിനോട് പറഞ്ഞു.
നമ്മുടെ നിയമ പാലകരും വ്യവസ്ഥിതിയും കുറച്ചും കൂടി ശക്തി പ്രാപിക്കേണ്ട കാലം അതിക്രമിച്ചു. ലഹരി ഇല്ലാതാക്കാൻ സർക്കാർ ഇടപെട്ടാലും അതിനുപിന്നിൽ ഒരു വ്യക്തിയോ നേതാവോ ഉണ്ടാകും. അവിടെ അന്വേഷണം അവസാനിക്കും. സുലഭമായി ലഭിക്കുന്നത് കൊണ്ടാണ് ലഹരി ഉപയോഗിക്കുന്നത്. നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കാത്തതാണ് കുഴപ്പം.

യാതൊരു പ്രയോചനവും ഇല്ലാത്ത ചർച്ച നടത്തുകയല്ല വേണ്ടത്, ലഹരി ഇല്ലാതാക്കാൻ സർക്കാരിന്റെയുൾപ്പടെ ശക്തമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു. നമ്മുടെ ഒന്നും കാലത്ത് ഇങ്ങനെ വല്ലതും കേട്ടിരുന്നോ, കാരണം അന്നൊന്നും ഇത് നാട്ടിൽ കിട്ടില്ലായിരുന്നു, ഇന്ന് ഇതല്ല നമ്മുടെ അവസ്ഥ ലഹരികൾ വളരെ സുലഭമായി ലഭിക്കുന്നു, അതാണ് അദ്ദേഹം അവസാനിപ്പിക്കേണ്ടത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply