
ഇനി ഒരിക്കലും എഴുനേറ്റ് നടക്കില്ലെന്നാണ് ഡോക്ടർ എന്നോട് പറഞ്ഞത് ! ശേഷം വർഷങ്ങൾക്ക് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ അമ്പരപ്പായി ! !
വിക്രം എന്നും മലയാളികളുടെ പ്രിയങ്കരനായ നടനാണ്. വളരെ കഷ്ടപ്പെട്ട് സിനിമ ലോകത്ത് തന്റെ സ്ഥാനം നേടിയെടുത്ത വിക്രം ഏവർക്കും ഒരു വലിയ മാതൃകയാണ്. മറ്റു ചില നടന്മാരെ അപേക്ഷിച്ച് വർഷത്തിൽ പ്രേക്ഷക മനസിലും ബോക്സ് ഓഫീസിലും ഒരു പോലെ ചലനം സൃഷ്ടിക്കുന്ന ഒന്നോ രണ്ടോ മികച്ച സിനിമകൾ മാത്രം ചെയ്യുന്ന നടനാണ് വിക്രം. ഏറ്റവും അവസാനം വിക്രത്തിലെ നടനെ പ്രേക്ഷകർ കണ്ടത് മഹാനിലെ ഗാന്ധി മഹാനായിട്ടുള്ള വിസ്മയിപ്പിക്കുന്ന പ്രകടനം കണ്ടാണ്.
ഇന്ന് തമിഴ് നടന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന നടനാണ് വിക്രം. തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ വിക്രം നിരവധി കച്ചവട സിനിമകളുടെയും നിരൂപകപ്രശംസ നേടിയ ചിത്രങ്ങളുടെയുംഭാഗമായി സിനിമക്കുള്ളിൽ തന്റേതായ ഒരിടം നേടിയെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി വേഷങ്ങൾ അഭിനയമികവ് കൊണ്ട് ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. ചിയാൻ വിക്രം എന്ന പേരിൽ അറിയപ്പെടുന്ന താരം നിരവധി ഫിലിംഫെയർ അവാർഡുകളും മികച്ച നടനുള്ള ദേശീയ അവാർഡും സ്വന്തമാക്കിയ ആളാണ്.
ഒരു കഥാപാത്രത്തിന് വേണ്ടി അദ്ദേഹം എടുക്കുന്ന കഷ്ടപ്പടുകൾ എന്നും ഏറെ വാർത്താ പ്രധാനനയം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു പരിപാടിയിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താൻ കടന്നുവന്ന വഴികളെ കുറിച്ച് വികാരധീനനായി സംസാരിക്കുന്ന വിക്രത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…. ‘ഡോക്ടർമാരാണ് യഥാർഥ ഹീറോസ്. നമ്മളൊക്കെ വെറും റീൽ ഹീറോസ്. എന്റെ കഥ പറയുകയാണെങ്കിൽ പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയ്ക്കും എന്നെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം….

അവരുടെ ആഗ്രഹം അല്ലേ എന്നുകരുതി ഞാനും അതിനു വേണ്ടി കുറെ ശ്രമിച്ചു, പക്ഷെ അത് പഠിക്കാനുള്ള മാർക്ക് ലഭിച്ചില്ല. അങ്ങനെ ആ ആഗ്രഹം ഉപേക്ഷിച്ചു. അത് നടക്കാഞ്ഞതുകൊണ്ട് എന്നാൽ പിന്നെ ബിഡിഎസ്സിന് ശ്രമിക്കാമെന്ന് കരുതി അതും നടന്നില്ല. അതൊന്നും നടക്കാഞ്ഞത് കൊണ്ടാണ് ലയോള കോളജിൽ ചേർന്ന് പഠിച്ചത്. കുട്ടികളുടെ റിഹാബിറ്റേഷനുമായി ബന്ധപ്പെട്ട പരിപാടിയായതുകൊണ്ടാണ് ഞാൻ ഒഴിവാക്കാതെ വന്നത്. കാരണം വരേണ്ടത് എന്റെ കടമയാണെന്ന് തോന്നി. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഭാഗമാകാൻ എനിക്ക് ഇഷ്ടമാണ്. അപകടത്തെ തുടർന്ന് കാലിന് സാരമായി പരിക്കേറ്റ് കുറേനാൾ വീൽചെയറിലായിരുന്നു. അന്ന് എന്നെ ചികിത്സിച്ച ഡോക്ടർമാരെല്ലാം എന്നോട് പറഞ്ഞത് ഇനി നടക്കാനാവില്ലെന്നാണ്.
അന്ന് അവരെ കുറ്റം പറയാനും പറ്റില്ല, കാരണം എന്റെ ചികിത്സയ്ക്ക് വേണ്ട ഫെസിലിറ്റി അന്ന് കുറവായിരുന്നു.എന്നാൽ അപ്പോഴെല്ലാം എന്റെ മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്. എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കണം. അതുകൊണ്ട് ആദ്യം എഴുന്നേറ്റ് നടക്കണമെന്നത്. ഓടണം, ഫൈറ്റ് ചെയ്യണം എന്നൊക്കെ നിരന്തരം ചിന്തിച്ചിരുന്നു. അങ്ങനെ ഒരുപാട് ചിന്തിച്ച് കഷ്ടപ്പെട്ട് ആ അവസ്ഥയെ തരണം ചെയ്ത് സിനിമയിൽ നടനായത്. പിന്നീട് ഒരിക്കൽ ഒരു ഡോക്ടറെ അപ്രതീക്ഷിതമായി കാണാനിടയായപ്പോൾ ഞാൻ നടക്കുന്നത് കണ്ടുതന്നെ അദ്ദേഹത്തിന് അത്ഭുതമായിരുന്നു. അതിലുപരി ഒരു നടൻ കൂടി ആണെന്ന് അറിഞ്ഞപ്പോൾ അതിൽ കൂടുതൽ അമ്പരപ്പായിരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply