
ഞാൻ വളരെ ഇമോഷണലായി കരയാൻ നോക്കി ! പക്ഷെ മമ്മൂട്ടി സാർ വളരെ കൺഡ്രോൾഡ് ആയിരുന്നു ! താര രാജാക്കന്മാരെ കുറിച്ച് വിക്രം പറയുന്നു !
മലയാളികൾ അന്യ ഭാഷാ നായകന്മാരെ ഏറെ ആരാധിക്കുന്നവരാണ്. അത്തരത്തിൽ നടൻ വിക്രമിനെ ഇന്നും മലയാളികൾ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾക്ക് ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് വിക്രം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയോടൊപ്പം ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം തുണ്ടങ്ങിയ ചിത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിൽ ധ്രുവം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ താൻ അദ്ദേഹത്തിൽ നിന്നും അഭിനയം നോക്കി പഠിക്കാൻ സാധിച്ചിരുന്നു എന്നും വിക്രം പറയുന്നു. ‘അഭിനയം നന്നാക്കാൻ വേണ്ടി ഒരു സീൻ വരുമ്പോൾ ഞാൻ കരയാനൊക്കെ ശ്രമിച്ചിരുന്നു. പക്ഷെ മമ്മൂക്ക ആ സീനൊക്കെ വളരെ കൺട്രോൾ ചെയ്താണ് അഭിനയിക്കുന്നത്. മമ്മൂക്ക അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കണ്ണുകൾ കാണാൻ നല്ല രസമാണ്. അദ്ദേഹം മികച്ച നടനാണ്.

നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചാൽ ഞാൻ മമ്മൂക്കയുടെ കൂടെ ഇനിയും അഭിനയിക്കും എന്നും വിക്രം പറയുന്നു. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ അത്ഭുതപ്പെടാറുണ്ട്. അദ്ദേഹം ഈ പ്രായത്തിലും ഏറ്റവും സ്മാര്‍ട്ട് ആയിട്ടുള്ള ഹീറോ ആണ്. അദ്ദേഹത്തിന്റെ വസ്ത്രധാരണമാണ് എന്നെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ഏറ്റവും മികച്ച വസ്ത്രധാരമണ് ആദ്ദേഹത്തിന്റേത്. വല്ലാത്തൊരു ആകർഷണീയതയാണ്. അത് എല്ലായ്പ്പോഴും എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിക്കാറുണ്ട്. അതിലുപരി എന്തൊരു പെര്‍ഫോമര്‍ ആണ് അദ്ദേഹം എന്നും വിക്രം പറയുന്നു.
എന്റെ വീട്ടിൽ ഒരു വലിയ മോഹൻലാൽ ആരാധിക ഉണ്ട്. ഇപ്പോൾ എന്റെ വിക്രം കണ്ടാലും അവൾ പറയും ഓ ഇതൊക്കെ എന്ത്.. ഇത് ലാലേട്ടൻ ആയിരുന്നു എങ്കിൽ സൂപ്പർ ആക്കിയേനെ എന്ന്… എന്റെ ഭാര്യ ലാൽ സാറിന്റെ വലിയൊരു ആരാധികയാണ്, ലാലേട്ടന്റെ പഴയ സിനിമകൾ എന്നെ കാണിച്ചു, അങ്ങനെ ഞാനും ഇപ്പോൾ അദ്ദേഹത്തിന്റെ വലിയൊരു ഫാൻ ആണ്. അദ്ദേഹത്തിന്റെ സിനിമ കിലുക്കം ഒക്കെ എത്ര ഭംഗി ആയിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. വിക്രമിന്റെ ഭാര്യ ഷൈലജ മലയാളിയാണ്. മൂന്ന് വർഷത്തിന് ശേഷം വിക്രം സിനിമ കോബ്ര ഇപ്പോൾ തിയറ്ററിൽ എത്താൻ പോകുകയാണ്. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ‘കോബ്ര’. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Leave a Reply