
വിക്രത്തിന് വേണ്ടി പ്രാർഥനയോടെ സിനിമാലോകം ! തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ! വിക്രത്തിന് സംഭവിച്ചത് !
ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള താരമാണ് വിക്രം. മലയാളികൾക്കും അദ്ദേഹം ഒരുപാട് പ്രിയങ്കരനാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് വളരെ വിഷമകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. വിക്രമിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് മുക്തനായതിനെ തുടര്‍ന്ന ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് താരത്തിന് ഇപ്പോൾ ഹൃദയാഘാതമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായത് കൊണ്ട് തന്നെ വിക്രത്തെ ഇപ്പോൾ ചെന്നൈ കാവേരി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെനന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആരാധകരും താരങ്ങളും അദ്ദേഹത്തിന് വേണ്ടി പ്രാർഥനയോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.
അദ്ദേഹം സിനിമ രംഗത്ത് ഏറെ പ്രയാസപ്പെട്ടാണ് തനിക്ക് വേണ്ടി ഒരു സ്ഥാനം നേടി എടുത്തത്. ലൊയോള കോളേജിൽ നിന്നാണ് വിക്രം ഇംഗ്ലീഷിൽ ബിരുദം നേടിയ ആളാണ് വിക്രം. നായകവേഷങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ വിക്രം സഹതാരമായിഅഭിനയിച്ചിട്ടുണ്ട്. പിന്നണിഗായകനായും പ്രവർത്തിച്ചിട്ടുള്ള വിക്രം നിരവധി നടന്മാർക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ശങ്കറിന്റെ ‘കാതലൻ’ എന്ന ചിത്രത്തിന് വേണ്ടി പ്രഭുദേവയ്ക്കും ‘കുരുതിപ്പുനൽ’ എന്ന ചിത്രത്തിൽ കമലഹാസനും ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിൽ അബ്ബാസിനും ശബ്ദം നൽകിയത് വിക്രമാണ്.

അദ്ദേഹത്തിന്റെ യഥാർഥ പേര് കെന്നഡി ജോൺ വിക്ടർ എന്നായിരുന്നു. കെന്നി എന്നായിരുന്നു വിളിപ്പേര്. ശേഷം അത് വിക്രം എന്നാക്കി മാറ്റുക ആയിരുന്നു. വിക്രത്തിന്റെ അച്ഛൻ വിനോദ് രാജും ഒരു നടനായിരുന്നു. പക്ഷെ അധികമാർക്കും അറിയില്ല കാരണം അദ്ദേഹം അങ്ങനെ അറിപ്പെടുന്ന ഒരു നടനൊന്നും ആയിരുന്നില്ല, ഒരുപാട് അവസരങ്ങൾക്ക് വേണ്ടി ശ്രമിച്ചിരുന്നു എങ്കിലും അതിന് കഴിഞ്ഞിരുന്നില്ല, കുറച്ച് കന്നഡ സിനിമകളിലും അഭിനച്ചിരുന്നു. ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആ അച്ഛന്റെ ഏറ്റവും വലിയ ആഹ്രഹമായിരുന്നു തനിക്ക് ആകാൻ പറ്റാത്തത് മകനിലൂടെ നിറവേറ്റണം എന്ന്.
സിനിമയിൽ തുടക്കം സഹ നടനായി ആയിരുന്നു. മലയാളത്തിൽ അത്തരം നിരവധി ചിത്രങ്ങളിൽ വിക്രം എത്തിയിരുന്നു. വിക്രമിന്റെ ഭാര്യ ശൈലജ ഒരു മലയാളിയായാണ്. 980-ൽ കാലൊടിഞ്ഞതിനെ തുടർന്ന് വിക്രം വിശ്രമത്തിലായിരുന്ന സമയത്തായിരുന്നു വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ക്രിസ്തീയ ആചാര പ്രകാരം പള്ളിയിൽവെച്ചും വിവാഹച്ചടങ്ങ് നടന്നിരുന്നു. മണിരത്നം സംവിധാനം ചെയ്ത വിക്രം നായകനായി എത്തിയ ‘രാവണൻ’ ജർമൻ ഭാഷയിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമയാണ്. ഏഴു വർഷത്തോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് വിക്രം തമിഴ് സിനിമാ രംഗത്ത് അംഗീകരിക്കപ്പെടുന്ന നടനായി മാറിയത്.
ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നത് കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി എന്ത് കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിക്കാൻ തയാറായ വിക്രം എന്നും നമ്മളെ വിസ്മയിപ്പിച്ചുട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ മകൻ ധ്രുവ് ഇന്ന് സിനിമയിൽ സജീവമാണ്.
Leave a Reply