മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ നായിക, ആ സന്തോഷ വാർത്ത പങ്കുവെച്ച് വിമല രാമൻ ! ആശംസകൾ അറിയിച്ച് ആരാധകർ !

നടി വിമല രാമൻ മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ്. വളരെ ചുരുക്കം അഭിനെതിർമാർക്ക് ലഭിക്കുന്ന ഒരു ഭാഗ്യമാണ് വളരെ കുറഞ്ഞ സമയം കൊണ്ട് വിമലക്ക് നേടാൻ സാധിച്ചത്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നിവർക്ക് ഒപ്പം അഭിനയിക്കാൻ സാധിച്ച ആളാണ് വിമല. കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രമാണ്. വിമലയുടെ ആദ്യ മലയാളചിത്രം സുരേഷ് ഗോപി നായകനായ ടൈം ആയിരുന്നു. 2007ലെ പ്രണയകാലം എന്ന ചലച്ചിത്രത്തിൽ വിമല അജ്മൽ അമീറിന്റെ നായികയായി. അതേ വർഷം മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല രാമൻ വേഷമിട്ടു. 2008ൽ മോഹൻലാൽ നായകനായ കോളേജ് കുമാരൻ എന്ന ചിത്രത്തിലും ദിലീപ് നായകനായ കൽക്കട്ട ന്യൂസിലും വിമല രാമൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു, ഒപ്പം ജയറാമിന്റെ സൂര്യൻ എന്ന ചിത്രത്തിലും വിമല അഭിനയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ കുറച്ച് നാളുകളായി വിമല അഭിനയ രംഗത്തുനിന്നും മാറി നിൽക്കുകയാണ്. ശേഷം മോഹൻലാലിൻറെ ഹിറ്റ് ചിത്രം ഒപ്പം എന്ന സിനിമയിൽ കൂടി വീണ്ടും മലയത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ വിമലയുടെ വിവാഹ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. ഉണ്ണാലെ ഉണ്ണാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന വിനയ് റായ് ആണ് വിമല രാമന്റെ വരന്‍. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുണ്ണഗൈ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ഇമേജ് നേടിയ നടനാണ് വിനയ് റായ്. ഇവർ ഇരുവരും വര്ഷങ്ങളായി പ്രണയത്തിലായിരുന്നു.തങ്ങളുടെ മനോഹര നിമിഷങ്ങളിലെ ചിത്രങ്ങളും അവധി ആഘോഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവാറുള്ളത്.

ഇപ്പോഴിതാ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹത്തിന് ഒരുങ്ങുകയാണ്. വിവാഹം ഉടന്‍ ഉണ്ടാവും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തിയ്യതി അധികം വൈകാതെ പുറത്ത് വിടും. വിമല രാമൻ മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സജീവമാണ്. വിനയ് റായ് ഇപ്പോൾ വില്ലൻ വേഷങ്ങളിലും തിളങ്ങുന്നുണ്ട്. ഏതായാലും മികച്ച ജോഡികൾ ആണെന്നും, ഈ ചേർച്ച നിങ്ങളുടെ ഭാവി ജീവിതത്തിലും ഉണ്ടാകട്ടെ എന്ന ആശംസയാണ് ആരാധാകർ ഇവർക്ക് നൽകുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *