പുകവലിയാണ് എന്റെ ജീവിതം തകർത്തത് ! ഒരു ദിവസം 60 ലേറെ സി​ഗരറ്റുകൾ, ചെയിൻ സ്മോക്കറായിരുന്നു..! തിരിച്ചറിവ് ഉണ്ടായ നിമിഷം !

ഇന്ന് തെന്നിന്ത്യൻ സിനിമ രംഗത്ത് നായകനായും അതുപോലെ തന്നെ വില്ലനായും ശ്രദ്ധ നേടിയ അഭിനേതാവാണ് വിനയ്. ഉന്നാലെ ഉന്നാലെ, എൻട്രെ‍ൻ‍ഡ്രും പുന്നഗൈ, അരൺമനൈ, ജയംകൊണ്ടാൻ തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ വിനയ് റായ് അഭിനയിച്ചിട്ടുണ്ട്. ടോവിനോ ചിത്രം ഐഡന്റിറ്റിയിലും അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ രൂപം ആരാധകരിൽ ഏറെ നിരാശയും അതുപോലെ സംശയങ്ങളും ഉണ്ടാക്കി. റൊമാന്റിക് ഹീറോ ആയി തിളങ്ങിയ നടന് പെട്ടെന്ന് ഇത്രയും മാറ്റം സംഭവിക്കാൻ എന്താണ് കാരണമെന്ന് തിരക്കിയ ആരാധകർക്ക് ഇപ്പോൾ മറുപടി നൽകുകയാണ് വിനയ്.

45 വയസ് മാത്രമാണ് പറയാമെങ്കിലും കാഴ്ച്ചയിൽ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെടുന്നു. താൻ ഒരു ചെയിൻ സ്മോക്കറായിരുന്നെന്ന് പറയുകയാണ് അദ്ദേഹം. ഉന്നാലെ ഉന്നാലെ ചെയ്യുമ്പോൾ ഞാൻ ഒരുപാട് സ്മോക്ക് ചെയ്യുമായിരുന്നു. 20 വർഷത്തോളം സ്മോക്ക് ചെയ്തു. പിന്നീട് ഞാൻ ഉപേക്ഷിച്ചു. ആ സമയത്ത് തുപ്പരിവാലൻ എന്ന സിനിമ ചെയ്തു. പരിക്ക് പറ്റി. വല്ലാതെ വണ്ണം വെക്കാൻ തുടങ്ങി. സി​ഗരറ്റ് ഉപേക്ഷിച്ച ശേഷം ടേസ്റ്റ് സെൻസുകളും സ്മെൽ സെൻസുകളും മെച്ചപ്പെട്ടു. മുമ്പ് എപ്പോഴും പുകവലിക്കുന്നതിനാൽ സി​ഗരറ്റിന്റെ മണം മാത്രമേയുണ്ടായിരുന്നുള്ളൂ.

ശേഷം ശിവകാർത്തികേയന്റെ ഡോക്ടർ എന്ന സിനിമ ചെയ്തതോടെ വീണ്ടും പുകവലി ആരംഭിച്ചു. ഒടുവിൽ പൂർണമായും പുകവലി നിർത്താൻ തീരുമാനിച്ചു. ഇന്ന് നാൽപതിന് മുകളിലാണ് എന്റെ പ്രായം. എനിക്കിത് നിർത്തേണ്ടതുണ്ടെന്ന് മനസിലാക്കി. പണ്ട് ഒരു ദിവസം 20 ലേറെ സി​ഗരറ്റ് വലിക്കുമായിരുന്നു. വീക്കെന്റിൽ പുറത്ത് പോകുമ്പോൾ ഒരു ദിവസം 40 മുതൽ 60 സി​ഗരറ്റ് വരെ വലിച്ചു.

അന്ന് ഞാൻ വേറൊരു ലോകത്തായിരുന്നു,  പാർട്ടികളിൽ ആഘോഷിച്ച് വളരെ ജോളിയായിരുന്നു അക്കാലത്ത്. പിന്നീട് തിരിച്ചറിവ് വന്നെന്നും നടൻ പറയുന്നു. നമുക്ക് ഭാ​ഗ്യമുണ്ടെങ്കിൽ ജീവിതം തന്നെ തിരിച്ചറിവ് തരും. പ്രായമാകുന്തോറും ഹെൽത്ത് കോൺഷ്യസാകുമെന്നും വിനയ് റായ് വ്യക്തമാക്കി. ആത്മീയതയിലും വിനയ് റായ് ഇന്ന് ഒരുപാട് വിശ്വസിക്കുന്നുണ്ട്. കരിയറിൽ വീണ്ടും സജീവമാകുകയാണ് വിനയ് റായ്. മലയാളികൾക്ക് പ്രിയങ്കരിയായ നടി വിമല രാമനാണ് വിനയ് റായുടെ പങ്കാളി. ഇരുവരും ഏറെക്കാലമായി ലിവിം​ഗ് ടു​ഗെദറിലാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *