
ഫഹദിനെയും നസ്രിയയെയും ക്ഷേത്രത്തിൽ കയറ്റി, ആചാര ലംഘനം നടത്തിയെന്ന് പോസ്റ്റ് ! രൂക്ഷമായി മറുപടി നൽകി നടൻ വിനായകൻ ! കുറിപ്പ് വൈറൽ !
മലയാള നടന്മാരിൽ അഭിനയം കൊണ്ടും അതുപോലെ വിവാദങ്ങൾ കൊണ്ടും ഏറെ ശ്രദ്ധ നേടിയ ആളാണ് നടൻ വിനായകൻ. മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള അദ്ദേഹത്തിന്റെ സമൂഹ മാധ്യമ പോസ്റ്റുകൾ നിമിഷനേരം കൊണ്ട് തന്നെ ചർച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വിവാഹത്തിന് ക്ഷേത്രത്തിലെത്തിയ നസ്രിയക്കും ഫഹദ് ഫാസിലുമെതിരെ പ്രതികരിച്ച അഡ്വ. കൃഷ്ണ രാജിനെതിരെ വിമര്‍ശനവുമായിട്ടാണ് ഇത്തവണ വിനായകന്‍ രംഗത്ത് വന്നിരിക്കുന്നത്.
നസ്രിയയും ഫഹദും ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രത്തിന് ഒപ്പമാണ് അഡ്വ. കൃഷ്ണ രാജ് കുറിപ്പ് പങ്കുവെച്ചിരുന്നത്, അദ്ദേഹം കുറിച്ചതിങ്ങനെ, സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളിൽ കടക്കാം. വേണേൽ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറ്റും. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം എന്നുമായിരുന്നു ആ പോസ്റ്റ്.

ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് വിനായകൻ കുറിച്ചതിങ്ങനെ, ഇത് പറയാൻ നീയാരാടാ… വര്‍ഗീയവാദി കൃഷണരാജെ ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്…. നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക് അല്ലാതെ നിന്റെ തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം. ജയ് ഹിന്ദ്.. എന്നാണ് വിനായകൻ കുറിച്ചത്.
Leave a Reply