സിനിമ തൻ്റെയും തൻ്റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോ.. മേനക സുരേഷ് കുമാറേ ! ഇത് ഇന്ത്യയാണ്.. വിനായകൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമ്മാതാക്കളുടെ സംഘടനാ താരങ്ങൾ പ്രതിഫലം കുറക്കുന്നതിന് കുറിച്ച് പറഞ്ഞിരുന്നു, ഇതിനെ കുറിച്ച് നിർമ്മാതാവ് സുരേഷ് കുമാറാണ് കൂടുതൽ സംസാരിച്ചത്. അതുപോലെ സിനിമ താരങ്ങൾ തന്നെ സിനിമ നിർമ്മിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ന് എല്ലാ ആർട്ടിസ്റ്റുകൾക്കും സ്വന്തമായി പ്രൊഡക്ഷൻ ​ഹൗസുണ്ട്. ഞങ്ങളുടെ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് വന്നു. പക്ഷെ അവർ തിരിച്ച് ഞങ്ങളുടെയടുത്തേക്ക് വരും. ഒടിടിയുടെ മാർക്കറ്റ് താഴെ പോകുമ്പോൾ പിന്നെ ആരും എടുക്കാൻ കാണില്ല. അപ്പോഴാണ് പ്രൊഡ്യൂസറെ അന്വേഷിക്കുക.

മമ്മൂട്ടി സഹിതം ഈ ഒടിടിയുടെ പണം കണ്ട് കൊണ്ടാണ് പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത് എന്നും 00 ശതമാനവും അങ്ങനെയാണ്. ലാഭം കണ്ടാണ് അവർ വരുന്നത്. കൊവിഡിന് മുമ്പ് ആർക്കാണ് പ്രൊഡക്ഷൻ ​ഹൗസുണ്ടായിരുന്ന്. മോഹൻലാലിനും ദിലീപിനുമുണ്ടായിരുന്നു. വേറെ ആർക്കുണ്ടായിരുന്നു. ആരും ഇല്ല. മമ്മൂട്ടി കമ്പനി അടക്കം പിന്നെയാണ് തുടങ്ങിയതെന്നും സുരേഷ് കുമാർ എടുത്തു പറഞ്ഞിരുന്നു.

ഇപ്പോഴിതാ സുരേഷ് കുമാറിനെ വിമർശിച്ച് നടൻ വിനായകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ഏറെ ചർച്ചചെയ്യുന്നത്. വിനായകന്റെ ആ വാക്കുകൾ ഇങ്ങനെ, സിനിമ തൻ്റെയും തൻ്റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ. അഭിനേതാക്കൾ സിനിമ നിർമിക്കണ്ട എന്ന് തൻ്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാ മതി. ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയാണ്. ജയ്‌ഹിന്ദ്. എന്നുമാണ് വിനായകൻ കുറിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *