
താരങ്ങളെ നിലക്ക് നിർത്തണം ! ഫോണ്‍ എടുക്കില്ല, അല്ലെങ്കില്‍ അവരെ പരിഹസിക്കുക, ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ. ! വിനയൻ പറയുന്നു !
മലയാള സിനിമ രംഗത്തെ ഏറ്റവും പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് വിനയൻ, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം പത്തൊൻപതാം നൂറ്റാണ്ട് വലിയ വിജയമായിരുന്നു. ഇപ്പോഴിതാ സിനിമാ നിര്‍മ്മാതാക്കള്‍ നേരിടുന്നത് കടുത്ത അവഹേളനവും പരിഹാസവുമെന്ന് തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം..
വിനയന്റെ വാക്കുകൾ ഇങ്ങനെ, “പണ്ടൊക്കെ മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഏറ്റവും സൂപ്പർ ആയിരുന്ന കാലത്ത് നമ്മൾ ഉപദേശിച്ചിരുന്നെങ്കിൽ, അവരൊക്കെ എത്ര പൊന്നായിരുന്നെന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ്. ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ ഇവിടുത്തെ നിർമ്മാതാക്കളോട് കാണിക്കുന്നത് അവഹേളനവും, പരിഹാസവുമാണ്. സാധാരണ ഒരു നിർമ്മാതാവ് ഫോൺ വിളിച്ചാൽ ചെറുപ്പക്കാർ പലരും ഫോൺ എടുക്കില്ല, അല്ലെങ്കിൽ അവരെ പരിഹസിക്കുക, ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ.

ഒരു ഫോൺ വിളിച്ചാൽ എത്രയോ ചെറുപ്പക്കാരായ നിർമ്മാതാക്കൾ പറയുന്നു അവർ വിളിച്ചാൽ എടുക്കുന്നില്ല. ഇതൊക്കെ മാറണം, ഇത് മാറുകയും നിർമ്മാതാക്കളെ അങ്ങനെ അവഹേളിക്കുന്നത്, നിർമ്മാതാക്കൾ ഒന്നും അല്ല എന്ന രീതിയിൽ പെരുമാറുന്ന താരങ്ങളെ നിലയ്ക്കു നിർത്താനും മാത്രം ഈ അസോസിയേഷന് കെൽപ്പുണ്ടാകണം എന്നെനിക്ക് അഭിപ്രായമുണ്ട്. അത് നടപ്പാക്കാനായിട്ട് തീർച്ചയായിട്ടും ആന്റോ ജോസഫ് ഉദ്ദേശിച്ചാൽ നടക്കും, എന്നാണ് വിനയൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
Leave a Reply