ഷൈന്‍ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല ! വിൻസിയുടെ പരാതി അന്വേഷിക്കണം ! നടി സ്വാസിക

ഇപ്പോഴിതാ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയാണ് നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്താറുള്ള ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് വിൻസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് തന്റെ ദുരനുഭവം വിന്‍സി തുറന്നുപറഞ്ഞത്. ഇനി മുതല്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം താന്‍ അഭിനയിക്കില്ല എന്ന് വിന്‍സി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഈ പ്രസ്തവനയോട് പ്രതികരിച്ചാണ് വിന്‍സി സംസാരിച്ചത്. അന്ന് താന്‍ അണ്‍കംഫര്‍ട്ടബിള്‍ ആയത് സെറ്റില്‍ എല്ലാവരും അറിഞ്ഞതോടെ സംവിധായകന്‍ അയാളോട് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും വിന്‍സി പറയുന്നുണ്ട്.

വിൻസിയുടെ തുറന്ന് പറച്ചിൽ വലിയ ചർച്ചയായി മാറിയതോടെ വിൻസി ഇപ്പോൾ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് തുറന്ന് പറയുകയും നടനെതിരെ ഫിലിം ചേമ്പറിൽ പരാതി നൽകുകയും ചെയ്തിരിക്കുകയാണ്. അമ്മ ഉൾപ്പടെ എല്ലാ സിനിമ സംഘടനകളും വിൻസിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇപ്പോഴിതാ ഇതിനെ കുറിച്ച് നടി സ്വാസിക പറയുന്നതിങ്ങനെ, വിന്‍സി അലോഷ്യസിനെ അഭിനന്ദിച്ചും ഷൈന്‍ ടോം ചാക്കോയെ പിന്തുണച്ചുമാണ് സ്വാസിക പ്രതികരിച്ചത്. മനോരമ ന്യൂസിനോടാണ് സ്വാസിക പ്രതികരിച്ചത്. വിന്‍സി ധൈര്യപൂര്‍വം മുന്നോട്ടു വന്ന് അവരുടെ അനുഭവം തുറന്നു പറയുമ്പോള്‍ നമ്മളെല്ലാം അതു കേള്‍ക്കണം. അത് എന്താണെന്ന് അന്വേഷിച്ച് നടപടി എടുക്കണം. ഞാന്‍ ആ സിനിമയുടെ ഭാഗമല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ഷൈന്‍ ടോമിന്റെ കൂടെ ജോലി ചെയ്തപ്പോള്‍ എനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ല.

ഞാനും ഷൈനും ഒരുമിച്ച് ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. കൃത്യസമയത്ത് ഷോട്ടിന് വരികയും എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന ഒരാളായിരുന്നു. ഷൈനിന്റെ സഹകരണം കൊണ്ടു തന്നെ പറഞ്ഞ ഡേറ്റില്‍ ആ സിനിമ തീര്‍ക്കുകയും ചെയ്തു. അതുകൊണ്ട് വ്യക്തിപരമായി ഈ വിഷയത്തില്‍ കൂടുതല്‍ പറയാനും പറ്റില്ല.

ഈ പറയുന്ന സിനിമയിൽ ഞാൻ ഇല്ല, അതുകൊണ്ട് തന്നെ ആ സിനിമയുടെ സെറ്റില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പക്ഷേ ഒരാള്‍ ഒരു പരാതി വ്യക്തമായി പറഞ്ഞ സാഹചര്യത്തില്‍ അതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മാത്രമേ പറയാന്‍ കഴിയൂ. ഇനി ആരുടെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. ജോലി സ്ഥലത്ത് ഒരു കാരണവശാലും ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനേ പാടില്ല എന്നാണ് സ്വാസിക പറയുന്നത്. ഇതിന്റെ പേരിൽ ഇപ്പോൾ സ്വാസികക്ക് എതിരെ നിരവധി കമൻറുകളും വരുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *