
വിനീത് എന്നെ കുറിച്ച് പറഞ്ഞതിൽ ഒരുപാട് സന്തോഷം..! ദേവദൂതനിലെ ജൂനിയർ അലീന കണ്ടെത്തിയ സന്തോഷത്തിൽ മലയാളി പ്രേക്ഷകർ ! നന്ദി പറഞ്ഞ് നിർമ്മല !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം ചർച്ച ദേവദൂതൻ എന്ന സിബി മലയിൽ മോഹൻലാൽ ചിത്രമാണ്. 24 വർഷങ്ങൾക്കു ശേഷം വീണ്ടും തിയേറ്ററിലെത്തി വിസ്മയകാഴ്ചയൊരുക്കുകയാണ് സിബി മലയിൽ ചിത്രം ദേവദൂതൻ. ആദ്യമെത്തിയപ്പോൾ തിയേറ്ററിൽ പരാജയമായ ഒരു ചിത്രത്തിന് വർഷങ്ങൾക്കിപ്പുറം റീ-റിലീസ് വേളയിൽ വമ്പൻ സ്വീകരണം ലഭിക്കുന്ന കാഴ്ച മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ അപൂർവ്വ കാഴ്ചയാണ്.
ചിത്രത്തിന്റെ ശിൽപ്പികൾ ആഗ്രഹിച്ചപോലെ അതിന്റെ ഓരോ സീനിന്റെയും പ്രാധാന്യം ഇന്നത്തെ പുതുതലമുറ തിരിച്ചറിയും അവർ തന്റെ നമ്പർ തേടി പിടിച്ച് വിളിക്കുന്നതിന്റെയും സന്തോഷം സിബി മലയാളിൽ നിറ കണ്ണുകളോടെ പങ്കുവെച്ചിരുന്നു, ഒരുപാട് സന്തോഷമാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറയുന്നത്. നൂറോളം തിയേറ്ററുകളിലാണ് ദേവദൂതൻ റി- റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിന് പുറമേ ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ, ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു, മംഗളൂരു, യുഎഇ, ജിസിസിഎന്നിവിടങ്ങളിലും സിനിമ റീറിലീസ് ചെയ്തിരുന്നു. റീ മസ്റ്ററിങ് ചെയ്താണ് ചിത്രം എത്തിയിരിക്കുന്നത്.

അതുപോലെ ചിത്രത്തിൽ നായകന്മാരിൽ ഒരാളായി എത്തിയ നടൻ വിനീത് നൽകിയ ഒരു അഭിമുഖവും ഏറെ വൈറലാകുകയാണ്, അതിൽ അദ്ദേഹം കരളേ നിൻ കൈപിടിച്ചാൽ എന്ന ഗാനത്തിൽ തന്നോടൊപ്പം ജൂനിയർ അലീനയായി എത്തിയ നിർമ്മലയെ കുറിച്ച് പറയുന്നുണ്ട്, ചെന്നയിൽ നിന്നും വന്ന കുട്ടി ആയിരുന്നു, ആ കുട്ടിയെ പിന്നെ ഇതുവരെ കണ്ടിട്ടില്ല, ജയപ്രദ മേടത്തിന്റെ ലുക്കിൽ ഉള്ള ആളെ കിട്ടാൻ വളരെ പാടായിരുന്നു, വളരെ മികച്ച കഴിവുള്ള അഭിനേത്രി ആയിരുന്നു എന്നും വളരെ സ്പെഷ്യൽ ആയി തോന്നിയിരുന്നു എന്നും വിനീത് ക്ലബ്ബ് എഫ് എം നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.
ഈ വീഡിയോക്ക് കമന്റുമായി നിർമ്മല തന്നെ എത്തിയിരിക്കുകയാണ്, ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം എന്നാണ് നിർമ്മല കുറിച്ചത്, “കരളേ നിൻ കൈ പിടിച്ചാൽ” എന്ന ഗാനത്തിൽ അലീനയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ചെന്നൈ സ്വദേശിനിയായ നിർമല ശ്യാം ആയിരുന്നു ജൂനിയർ അലീനയെ അവതരിപ്പിച്ചത്. അഭിനയമൊക്കെ വിട്ട് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് നിർമല ഇപ്പോൾ. എന്നാൽ ദേവദൂതൻ കണ്ടിറങ്ങിയ പ്രേക്ഷകരുടെ കമന്റുകളാണ് നിർമലയുടെ പോസ്റ്റിനു താഴെ നിറയുന്നത്.
Leave a Reply