
അത്രയ്ക്കും എക്സ്പ്രസീവാണ് അവൾ, പ്രണവിന്റെ കണ്ണുകളിലുണ്ടാകുന്ന ആ തിളക്കത്തിൽ നിന്നും എനിക്ക് ആ കാര്യം പിടികിട്ടി ! വിനീത് ശ്രീനിവാസൻ പറയുന്നു !
ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രം ഇറങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു എങ്കിലും ഇപ്പോഴും ആ സിനിമ ആരാധകരിൽ ഉണ്ടാക്കിയ ആ ഓളം ഇതുവരെയും കെട്ടടങ്ങിയിടട്ടില്ല, ഇപ്പോഴും സമൂഹ മാധ്യമങ്ങൾ അതിന്റെ ചർച്ചകൾ സജീവമാണ്. ചിത്രത്തിൽ അഭിനയിച്ച എല്ലാവരും ഒന്നിന് ഒന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
വിനീതിന്റെ വാക്കുകൾ, ഹൃദയത്തിൽ നായികമാരെ തിരഞ്ഞെടുക്കാൻ ഒരുപാട് ഒന്നും തനിക്ക് ആലോചിക്കേണ്ടി വന്നിട്ടില്ല, ദർശനയും പിന്നെ നസ്സ്രിയയെയും ഞങ്ങൾ ശ്രീനിൽ പോസ് ചെയ്ത് വെച്ച് നോക്കിയപ്പോൾ കുറച്ചും കൂടി കഥാപാത്രത്തിന് അനുയോജ്യമായി തോന്നിയത് ദർശന തന്നെ ആയിരുന്നു. പിന്നെ നിത്യ എന്ന കഥാപാത്രം ആലോചിച്ചപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ഒന്ന് ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന ഒരു മുഖം വേണം എന്നതായിരുന്നു.
ആ ഒരൊറ്റ ചിന്തായാണ് എന്നെ കല്യാണിയിൽ എത്തിച്ചത്. ഹൃദയത്തില്‍ കല്യാണിയുടെ കഥാപാത്രത്തിന്റേതായുള്ള ഹ്യൂമര്‍ ഡയലോഗുകളൊക്കെ വളരെ രസകരമായിട്ടാണ് അവൾ അവതരിപ്പിച്ചത്. അവളുടെ ഓരോ സീൻ ചെയ്യുമ്പോഴും കല്യാണി പ്രിയനങ്കിളിന്റെ മകള്‍ തന്നെ എന്ന് ഉറപ്പിക്കുന്ന രീതിയിലായിരുന്നു പ്രകടനം. ആദ്യത്തെ ഒന്നു രണ്ട് ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ അക്കാര്യം തനിക്ക് ബോധ്യമായി. മിക്ക സീനുകളിലും അത്രയ്ക്ക് മികച്ച രീതിയിലാണ് കല്യാണി ഹ്യൂമര്‍ ചെയ്തിരിക്കുന്നത്.

കല്യാണി ആദ്യമൊക്കെ അഭിനയിച്ച ചില തമിഴ്, തെലുങ്ക് സിനിമകള്‍ കാണുമ്പോള്‍ അവളെ സ്ക്രീനിൽ കാണിക്കുമ്പോൾ വല്ലാത്തൊരു തിളക്കം കൊണ്ടു വരാന്‍ കഴിവുള്ള നടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കല്യാണിയോട് കഥ പറയാന്‍ പോകുന്നത് തന്നെ അങ്ങനെയാണ്. ആ കഥ പറയുമ്പോൾ കല്യാണിയുടെ മുഖത്തുള്ള എക്സ്പ്രഷന്‍ നോക്കിയാല്‍ നമുക്ക് മനസിലാകും ആ സീന്‍ വര്‍ക്കാകുമോ, ഇല്ലിയോ എന്ന്.. കാരണം അത്രയ്ക്കും എക്സ്പ്രസീവാണ് അവര്‍ എന്നും വിനീത് പറയുന്നു. അതുപോലെ തന്നെയാണ് പ്രണവിന്റെ ഷൂട്ട് ചെയ്യുമ്പോഴും.. പല രംഗങ്ങളിലും പലപ്പോഴും താന്‍ ലാലേട്ടനെയാണ് കണ്ടതെന്നും വിനീത് പറയുന്നുണ്ട്.
ഒരു സീനിൽ പ്രണവ് ഇങ്ങനെ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടന്ന് അയാൾ അറിയാതെ തന്നെ ആ തോൾ ചരിഞ്ഞു പോകുന്നതായി ഞങ്ങൾ കണ്ടു, അപ്പോൾ തന്നെ ഞാനും വിശ്വജിത്തും പരസ്പരം നോക്കുകയായിരുന്നു, അപ്പോൾ ഞങ്ങൾ വിളിച്ചു പറഞ്ഞു അപ്പു, തോൾ.. തോൾ എന്നും വിനീത് പറയുന്നു. കൂടാതെ പ്രണവിന്റെ കണ്ണുകളിലുണ്ടാകുന്ന ആ തിളക്കവും അദ്ദേഹത്തിന്റെ ചിരിയുമെല്ലാം താന്‍ ശ്രദ്ധിച്ചിരുന്നെന്നും അരുണായി മാറാന്‍ പ്രണവിന് എളുപ്പത്തില്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും വിനീത് പറയുന്നു.
Leave a Reply